Flash News

കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം: മാര്‍ ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു

December 1, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

coppell_smc1ഡാളസ്: ഹൂസ്റ്റണില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നവംബര്‍ 25 ഞായറാഴ്ച നടന്നു.

സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് ഇടവകയില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് ഇടവകയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തുകയും ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, കണ്‍വന്‍ഷനു ആതിഥേയം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ ഇടവക വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കൊപ്പേല്‍ ഇടവക വികാരി ഫാ ജോണ്‍സ്റ്റി തച്ചാറ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകുകയും കിക്കോഫ് ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.

തോമാസ്ലീഹായിലൂടെ കൈവന്ന വിശ്വാസ പാരമ്പര്യം പ്രവാസ കുടിയേറ്റ ചരിത്രത്തില്‍ പ്രഘോഷിക്കുവാനുള്ള അവസരമാണ് കണ്‍വന്‍ഷന്‍. അമേരിക്കയിലെ സഭാ സമൂഹത്തിനു ഒരുമിച്ചുകൂടുവാനും വിശ്വാസം ശക്തിപ്പെടുത്തുവാനും പ്രകാശിപ്പിക്കുവാനുള്ള അവസരമാണിത്. ടെക്‌സാസില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ടെക്‌സാസിലുള്ള എല്ലാ വിശ്വാസികളും പ്രയത്‌നിക്കണമെന്നു മാര്‍ ആലപ്പാട്ട് ആഹ്വാനം ചെയ്തു.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ ഏവരെയും കണ്‍വന്‍ഷനു സ്വാഗതം ചെയ്തു. സുവിശേഷവല്‍ക്കണത്തില്‍ പങ്കാളികളാകുവാന്‍ വിശ്വാസികള്‍ക്കു കിട്ടുന്ന അവസരമാണ് കണ്‍വന്‍ഷന്‍ എന്ന് ഫാ. ജോണിക്കുട്ടി ഇടവകജനത്തെ ഓര്‍മ്മിപ്പിച്ചു.

ഇടവകയിലെ ആദ്യ രജിസ്‌ട്രേഷന്‍ ഏലിക്കുട്ടി ഫ്രാന്‍സീസില്‍നിന്നും മാര്‍ ജോയ് ആലപ്പാട്ട് സ്വീകരിച്ചു.  കണ്‍വന്‍ഷന്റെ ഇടവകയിലെ ആദ്യ റാഫിള്‍ മാര്‍ ജോയ് ആലപ്പാട്ടില്‍ നിന്നും ജോര്‍ജ് അഗസ്റ്റിന്‍ ഫാമിലി സ്വീകരിച്ചു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, അനീഷ് സൈമണ്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍ ), ജിജി ഓലിക്കന്‍, മാത്യു തോമസ്, ലിസി സോജന്‍, ജേക്കബ്, ടോം അറക്കല്‍, സാലി ടോം, ജെയ്‌നി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങുകള്‍ക്ക് ഇടവകയിലെ കണ്‍വന്‍ഷന്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ ജോര്‍ജ് അഗസ്റ്റിന്‍, പോള്‍ സെബാസ്റ്റ്യന്‍, എ വി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

coppell_smc2 coppell_smc3 coppell_smc4 coppell_smc5 coppell_smc6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top