Flash News

സമത്വ ജീവിത ദര്‍ശനമാണ് പ്രവാചകന്‍ പകര്‍ന്നത്: വി ടി അബ്ദുല്ലക്കോയ തങ്ങള്‍

December 1, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20181201-WA0037

ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു

തിരൂര്‍ക്കാട്: ജീവിതത്തിന്റെ സമഗ്ര ഇടങ്ങളിലും സ്പര്‍ശിക്കുന്ന സമത്വ ജീവിത ദര്‍ശനമാണ് പ്രവാചകന്‍ മുഹമ്മദ് (സ) പകര്‍ന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ ‘റസൂലുല്ലാഹ് (സ) പകര്‍ന്ന ജീവിത ദര്‍ശനം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് സര്‍വ്വര്‍ക്കും നീതി എന്ന ആശയത്തെയാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളും കാമ്പയിനുകളും ഉയര്‍ന്നുവരുന്ന കാലത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയത്വമേകിയ പ്രവാചക സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ തിരൂര്‍ക്കാട് ഇലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സബാഹ്, തിരൂര്‍ക്കാട് ഖാസിം ദര്‍വേശ് മസ്ജിദില്‍ ദീര്‍ഘകാലമായി ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന അബ്ദുല്‍ ലത്തീഫ് ബസ്മല എന്നിവരെ ആദരിച്ചു.

നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ എം ടി അബൂബക്കര്‍ മൗലവി, ഇലാഹിയ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എം.ഐ അനസ് മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top