Flash News

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായി; ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ രാജകീയമായ ചടങ്ങ്

December 2, 2018

priyanka (1)പ്രിയങ്ക ചോപ്രയും അമെരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും തമ്മിലുള്ള വിവാഹം ജോധ്പൂരില്‍ നടന്നു. ഉമൈദ് ഭവൻ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു കല്യാണം. നിക്കിന്‍റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹം നടക്കും.

ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രീ വെഡിംഗ് ആഘോഷങ്ങള്‍ രണ്ടു ദിവസം മുൻപ് തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക ചോപ്ര ചടങ്ങുകള്‍ക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികള്‍ക്കു വേണ്ടി നൃത്തം ചെയ്തു. ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. അടുത്ത ദിവസങ്ങളില്‍ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും. അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാന്നിദ്ധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. മറ്റു പ്രമുഖരും പങ്കെടുത്തു.

priyanka1ഡിസൈനറായ റാൽഫ് ലൊറെയ്ൻ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. അടുത്ത ബന്ധുക്കൾക്ക് പുറമെ അംബാനി കുടംബവും സൽമാൻ ഖാന്‍റെ സഹോദരി അർപ്പിത ഖാനും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടേയും വിവാഹം. മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്കയും ഇരുപത്തിയാറുകാരനായ നിക്ക് ജോനസും തമ്മിൽ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നാണ് രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസ്. ജോധ്പൂര്‍ രാജകുടുബത്തിന്റെ ഔദ്യോഗിക വസതിയാണ് ഉമൈദ് ഭവന്‍. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടല്‍ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു ഭാഗം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ ഉടമസ്ഥനായ ഗജ് സിംഗിന്റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിന്റെ പേരാണ് കൊട്ടാരത്തിന് നല്‍കിയിരിക്കുന്നത്.

ആകെ 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതില്‍ അത്യാഡംബര സ്യൂട്ടുകള്‍ ഉള്‍പ്പടെ 64 മുറികള്‍ ഉമൈദ് ഭവന്‍ പാലസിന്റേതാണ്. ഗ്രാന്റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലെ ഒരുരാത്രിക്ക് അഞ്ച് ലക്ഷം രൂപയാണ് വാടക. 26 ഏക്കറില്‍ മയിലുകളാല്‍ നിറഞ്ഞ ഉദ്യാനമാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത രാജസ്ഥാന്‍ വിഭവമാണ് അതിഥികള്‍ക്കായി ഹോട്ടലില്‍ ഒരുക്കുന്നത്.

പ്രിയങ്ക-നിക്ക് വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയില്‍ വച്ച് പൂജ നടന്നിരുന്നു. നവംബര്‍ 30ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഉമൈദ് ഭവന്‍ പാലസില്‍ സംഗീതനിശ ഒരുക്കിയിരുന്നു. പരിപാടിയില്‍ നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസും പ്രിയങ്കയുടെ കുടുംബവും ചുവടുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

1543734780_Priyanka2 1543734836_ambani-priyanka image (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top