Flash News

നക്ഷത്ര ഫലം (ഡിസംബര്‍ 2, 2018)

December 2, 2018

01-1435747617-horoscope-665അശ്വതി : ആഗ്രഹസാഫല്യമുണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ ചെയ്യും. ഓര്‍മ്മശ ക്തി വര്‍ദ്ധിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവധിയെടുക്കും.

ഭരണി : പഠിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. ചര്‍ച്ചകള്‍ വിജയിക്കും.

കാര്‍ത്തിക : അധികാരപരിധി വര്‍ദ്ധിക്കും. വിദേശ യാത്രയ്ക്ക് അനുമതി ലഭിക്കും. സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും.

രോഹിണി : പണം കടം tകൊടുക്കരുത്, ജാമ്യം നില്‍ക്കരുത്. ദൂരയാത്രകളും ചര്‍ച്ചകളും പ്രതീക്ഷിച്ച അനുഭവമുണ്ടാവുകയില്ല. മേലധികാരി പറയുന്ന അബദ്ധങ്ങള്‍ തിരുത്തുവാ നിടവരും.

മകയിരം : വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. പ്രവര്‍ത്തനവൈകല്യം പരിഹരിക്കും. പുതിയ സംരംഭങ്ങളുടെ തുടക്കം കുറിക്കും.  പ്രവര്‍ ത്തനവിജയമുണ്ടാകും.

തിരുവാതിര : വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിയ്ക്കുകയില്ല. കര്‍ക്കശബുദ്ധി ഒഴിവാക്കണം. വിട്ടുവീഴ്ചക്കു തയ്യാറാകും. വാക്തര്‍ക്കത്തിനു പോകരുത്. വിതരണരംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെടും.

പുണര്‍തം : കീഴ്ജീവനക്കാരുടെ സഹകരണമുണ്ടാകും. ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

പൂയ്യം : നിസാരകാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. അമിതമായ അന്ധവിശ്വാസം ഉ പേക്ഷിക്കണം. ശത്രുക്കളുടെ ഉപദ്രവത്താല്‍ കരാറു ജോലി നഷ്ടപ്പെടും.

ആയില്യം : മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ വിജയിക്കും. ചികിത്സ ഫലിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പറയുന്ന വാക്കുകളും അനുകൂലമായിത്തീരും. ആശയങ്ങള്‍ യാഥാര്‍ ത്ഥ്യമാകും. പുതിയ ആശയം ഉദിക്കും.

മകം : കരാറുജോലിയില്‍ ഒപ്പുവെക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. പദ്ധതി ആസൂത്ര ണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും. വിതരണരംഗം വിപുലീകരിക്കുവാന്‍ ജോലിക്കാരെ നിയമിക്കും.

പൂരം : സ്വയംഭരണാധികാരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസാഹചര്യം വ ന്നുചേരും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ആദ്ധ്യാത്മിക ആത്മീയപ്രഭാ ഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും.

ഉത്രം : ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ലാഭം കുറയുന്നതിനാല്‍ കരാറുജോലികള്‍ ഉപേക്ഷിക്കും. വരവും ചെലവും തുല്യമായിരിക്കും.

അത്തം : ഭൂമിവാങ്ങുവാന്‍ അന്വേഷണമാരംഭിക്കും. പൂര്‍വ്വികഗൃഹത്തിലേക്കു യാത്ര പുറപ്പെടും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ചിത്ര : സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് പണം മുടക്കുവാന്‍ തയ്യാറാകും. പഠിച്ച സ്ഥാപനത്തില്‍ താത്കാലിക ഉദ്യോഗം ലഭിക്കും. മനസ്സാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്മാറും.

ചോതി : കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും. പ്രത്യുപകാരം ചെയ്യുവാനിടവ രും. സ്വയംപര്യാപ്തത ആര്‍ജ്ജിക്കും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും.

വിശാഖം : അനുകൂലസ്ഥലത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭാര്യാഭര്‍ത്തൃ ഐക്യം ഉ ണ്ടാകും. വിരോധികള്‍ വര്‍ദ്ധിക്കും.  ഉദരനീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ദ്ധിക്കും.

അനിഴം : പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമി വില്‍ക്കുവാന്‍ തയ്യാറാകും. ബന്ധുവിന്‍റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.

തൃക്കേട്ട : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൌഖ്യവും ഉണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ലാഭശതമാന വ്യവസ്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. ഭരണപാടവത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

മൂലം : ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമായിത്തീരും. സമന്വയസമീപനം സര്‍വ്വകാര്യവിജങ്ങള്‍ക്കും വ ഴിയൊരുക്കും.

പൂരാടം : അശ്രാന്തപരിശ്രമങ്ങള്‍ക്ക് അന്തിമമായി ഫലം ലഭിക്കും. പ്രധാന തീരുമാന ങ്ങള്‍ക്ക് പുനഃപരിശോധന വേണ്ടിവരും. ആദ്ധ്യാത്മിക-ആത്മീയ കാര്യങ്ങളില്‍ താല്പര്യ മുണ്ടാകും.

ഉത്രാടം : അവസരം പ്രയോജനപ്പെടുത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സ്വപ്നസാ ക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തിക മാക്കും. ചര്‍ച്ചകളും യാത്രകളും സഫലമാകും.

തിരുവോണം : ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ കരാറുജോലിയില്‍ നിന്നും പിന്മാറും, വ്യവ സ്ഥകള്‍ പാലിയ്ക്കുവാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. വാക്-വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം.

അവിട്ടം : സുഹൃത്-സഹായഗുണമുണ്ടാകും. പരിഹാസത്തിനു പാത്രമാകും. ദുസ്സാമര്‍ ത്ഥ്യം അബദ്ധമാകും. ആശയവിനിമയങ്ങളില്‍ സൂക്ഷിയ്ക്കണം. യാഥാര്‍ത്ഥ്യബോധ ത്താല്‍ കാര്യവിജയമുണ്ടാകും.

ചതയം : പ്രതിരോധിശക്തി വര്‍ദ്ധിക്കും. സ്വയംഭരണാവകാശം ലഭിക്കും. സമ്പത്ത് ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സജ്ജനസംസര്‍ഗ്ഗ ത്താല്‍ സദ്ചിന്തകള്‍ വര്‍ദ്ധിക്കും.

പൂരോരുട്ടാതി : ആദ്ധ്യാത്മിക ആത്മീയചിന്തകള്‍ വര്‍ദ്ധിക്കും.ഭാവനകള്‍ യാഥാര്‍ത്ഥ്യ മാകും. പിതാവിന്‍റെ ആവശ്യങ്ങള്‍ സാധിപ്പിക്കും. ദാനധര്‍മ്മങ്ങളില്‍ മററുള്ളവരെ പങ്കെടുപ്പിക്കും.

ഉത്രട്ടാതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നിബന്ധകള്‍ പാലിക്കുവാന്‍ സാധിക്കും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായി ത്തീരും.

രേവതി : ദുസ്സംശയങ്ങള്‍ ആധിക്കു വഴിയൊരുക്കും. മുന്‍കോപം നിയന്ത്രിക്കണം. വ്യാപാര ആവശ്യങ്ങള്‍ക്കുള്ള യാത്ര വിഫലമാകും. ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയില്ല.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top