Flash News

സുരക്ഷയുടെ കാരണം പറഞ്ഞ് സര്‍ക്കാര്‍ ശബരിമലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി കേന്ദ്ര സംഘം; ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

December 2, 2018

imageതിരുവനന്തപുരം: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന നിവേദനവുമായി ബിജെപി കേന്ദ്ര സംഘം ഗവര്‍ണ്ണറെ കണ്ടു. തീര്‍ത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പി.സദാശിവം ഉറപ്പു നല്‍കിയതായി ബിജെപി പറഞ്ഞു.

സംസ്ഥാനം സന്ദര്‍ശിക്കുന്ന ബിജെപി കേന്ദ്രസംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപി ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ അടക്കമുള്ള നാല് എം.പിമാരാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെത്തിയത്. സംഘം ഇന്ന് പന്തളം രാജകുടുംബവുമായും ശബരിമല തന്ത്രികുടുംബവുമായും ചര്‍ച്ച നടത്തും.

SABARIMALAസംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. ശബരിമലയില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കരുത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണ് . തീര്‍ഥാടകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടിവേണം എന്നീ കാര്യങ്ങളാണ് നിവേദനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ബിജെപി ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ അറിയിച്ചു.

സംസ്ഥാന കോര്‍കമ്മറ്റി നേതാക്കളുമായും ശബരിമല കര്‍മസമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബിജെപി കേന്ദ്രസംഘം കൊച്ചി നേവല്‍ ബേസില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്. ഇതിനുശേഷം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തവരില്‍നിന്നും സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാളെ കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം സംഘം വീണ്ടും മാധ്യമങ്ങളെ കാണും. സരോജ് പാണ്ഡെയ്ക്ക് പുറമെ എം.പിമാരായ പ്രഹ്‌ളാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top