Flash News

സ്‌പെഷ്യല്‍ ബീഫ് വിന്താലു (അടുക്കള) : ശ്രീജ

December 2, 2018

Beef-Vindaloo-3-1024x683ബീഫ് കൊണ്ട് പലതരം വിഭവങ്ങള്‍ ഉണ്ടാക്കാമെങ്കിലും ഇവിടെ ഒരു സ്പെഷ്യല്‍ വിന്താലു എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

• ബീഫ് – 1 കിലോ
• വെളുത്തുള്ളി – 5 എണ്ണം
• ചുവന്നുള്ളി – 10 എണ്ണം
• ഇഞ്ചി -ഒന്ന്
• മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
• വറ്റല്‍മുളക്- 3 എണ്ണം
• പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍
• മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
• ഉലുവ – അര ടേബിള്‍ സ്പൂണ്‍
• കടുക് – 1 ടേബിള്‍ സ്പൂണ്‍
• വിനാഗിരി – 4 ടേബിള്‍ സ്പൂണ്‍
• കുരുമുളക് – അര ടേബിള്‍ സ്പൂണ്‍
• മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
• പഞ്ചസാര – അര ടേബിള്‍ സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

പെരുംജീരകം, ഉലുവ, കടുക്, വറ്റല്‍ മുളക്, കുരുമുളക് എന്നിവ പാനിലിട്ട് ചൂടാക്കി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് അതിലേക്ക് പഞ്ചസാരയും നാല് ടേബിള്‍സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ഇവ നന്നായി മികസ് ചെയ്ത് വെക്കുക. ശേഷം, കുക്കറില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ഇടുക.
ഇത്‌ നന്നായി വാടിക്കഴിഞ്ഞാല്‍ അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കാവുന്നതാണ്.
ഒന്നു മൂത്തു വരുമ്പോള്‍ മിക്‌സ് ചെയ്ത് വെച്ച മസാല ചേര്‍ക്കാം. ഇതിലേക്ക് ബീഫ് ചേര്‍ക്കുക. അര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് വേവിക്കുക.

ബീഫ് വെന്തു കഴിഞ്ഞാല്‍ പാത്രത്തിലേക്ക് വാങ്ങി വെക്കാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top