Flash News

നെയ്യപ്പം (അടുക്കള) : ശ്രീജ

December 2, 2018

Kerala_Neyyappam-1024x683

ആവശ്യമുള്ള സാധനങ്ങള്‍ (ചേരുവകള്‍)

• അരിപൊടി (വറുത്തതൊ വറുക്കാത്തതൊ എടുക്കാം) 1.5 കപ്പ്
• റവ -1/4 കപ്പ്
• ശര്‍ക്കര -250 ഗ്രാം
• ഏലക്കാപൊടി -1 ടീസ്പൂണ്‍
• സോഡാ പൊടി- 3 നുള്ള് (നിര്‍ബന്ധമില്ല)
• തേങ്ങാ കൊത്ത്- 1/2 മുറി തേങ്ങയുടെ പകുതി
• എള്ള് -1 ടീസ്പൂണ്‍
• നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
• എണ്ണ – വറുക്കാന്‍ പാകത്തിനു

പാകം ചെയ്യുന്ന വിധം

ശര്‍ക്കര പാനിയാക്കി അരിച്ച് വക്കുക. അരിപൊടി, റവ, സോഡാ പൊടി, ഏലയ്ക്കാ പൊടി, എള്ള് ഇവ നന്നായി മിക്സ് ചെയ്ത് വക്കുക. ശര്‍ക്കര പാനി ഈ മിക്സിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ഇട്ട് മൂപ്പിച്ച് ആ നെയ്യോടു കൂടി തന്നെ ഉണ്ടാക്കിയ കൂട്ടിലേക്ക് ചേര്‍ത്ത് കുറച്ച് ഇളം ചൂടു വെള്ളവും (ആവശ്യമെങ്കില്‍ മാത്രം) ചേര്‍ത്ത് ഇഡലി മാവിന്റെ അയവില്‍ മാവു കലക്കി 2-3 മണിക്കൂര്‍ മാറ്റി വക്കുക.

ശേഷം ഒരു കുഴിയുള്ള പാന്‍ അടുപ്പില്‍ വെച്ച് ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു കുഴി തവിയില്‍ കുറെശ്ശെ മാവു എടുത്ത് എണ്ണയിലേക്ക് ഇട്ട് ചെറുതീയില്‍ മൂപ്പിച്ച് വറുത്ത് കോരുക.

ചെറുതീയില്‍ ചെയ്യുന്നതാണ് നല്ലത്. എങ്കിലേ അകവും നന്നായി വെന്ത് കിട്ടൂ.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top