Flash News

പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് നാവിക സേന പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള

December 3, 2018

navyപ്രളയ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും നാവിക സേന നടത്തിയ ദൗത്യത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള. ദുരിതാശ്വാസ പ്രവര്‍ത്തനം നാവിക സേനയുടെ ഉത്തരവാദിത്വമാണ്. ഇത് പരിശീലനത്തിന്റെ ഭാഗം കൂടിയാണ്, ഇതിനായി ആര്‍ക്കും ബില്‍ നല്‍കിയിട്ടില്ലന്നും വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനകളുടെ വിമാനങ്ങള്‍ക്ക് പോലും പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നാവികസേനയുടെ വിശദീകരണം.

ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നാവികസേനാ വ്യക്തമാക്കി. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും ഒരു ബില്ലുപോലും ഇതുവരെ നാവികസേന നല്‍കിയിട്ടില്ലെന്നും അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു. നാവികസേനയുടെ 38 ഹെലികോപ്ടറുകള്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിമാനങ്ങള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായി, ഇതിനായി 290.74 കോടി രൂപ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നാവികസേനയെ കൂടാതെ തീര സംരക്ഷണ സേന, വ്യോമസേന എന്നിവയുടെ ഹെലികോപ്റ്ററുകളും പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതില്‍ വ്യോമസേന നല്‍കിയ ബില്ലിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എയര്‍ഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റില്‍ നിന്ന് ഓഗസ്ത് 11 വരെയുള്ള കണക്കുകള്‍ പ്രകാരം 33.79 കോടി രൂപയുടെ ബില്ല് നല്‍കിയിരുന്നു. അതിന് ശേഷവും വിമാനം ഉപയോഗിച്ചതിനാല്‍ ബില്ലില്‍ വര്‍ധനയുണ്ടാകും.

newsrupt2018-129f8edf86-4f06-47c9-ac07-af72d224be2ckeralahelicopter


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top