Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഡിസംബര്‍ 03, 2018)

December 3, 2018

nakshatraഅശ്വതി : സംതൃപ്തിയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മാനസികവിഭ്രാ ന്തിയ്ക്ക് കുറവുതോന്നും. വിദഗ്ദ്ധോപദേശം സ്വീകരിച്ച് പുതിയ ക്രയവിക്രയങ്ങള്‍ നടത്തും.

ഭരണി : ആരോഗ്യം തൃപ്തികരമായിരിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പു തിയ പദ്ധതി ആവിഷ്കരിക്കും. ദാമ്പത്യഐക്യവും ആത്മവിശ്വാസവും ഉണ്ടാകും.

കാര്‍ത്തിക : അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹങ്ങളും അഭിലാഷ ങ്ങളും സാധിക്കും. വ്യാപാര വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാകും.

രോഹിണി : ആഗ്രഹിച്ച പദവി ലഭിക്കും. ആത്മവിശ്വാസവും ഓര്‍മ്മശക്തിയും പ്രവര്‍ ത്തനക്ഷമതയും നിഷ്കര്‍ഷയും വര്‍ദ്ധിക്കും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും.

മകയിരം : വാക്തര്‍ക്കങ്ങളില്‍ ഇടപെടരുത്.  പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും.

തിരുവാതിര : പൊതുതാല്പര്യം മാനിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇടപെ ടുന്ന വിഷയങ്ങളില്‍ അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും.

പുണര്‍തം : ഉദ്യോഗത്തിനോടനുബന്ധമായി പാരമ്പര്യപ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. ജീവിതഘട്ടങ്ങള്‍ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആര്‍ജ്ജവവുമുണ്ടാകും. ആത്മാ ര്‍ത്ഥമായ പ്രവൃത്തികളാല്‍ അധികൃതരുടെ പ്രീതിനെടും.

പൂയ്യം : ഐശ്വര്യവും സമാധാനവും സല്‍കീര്‍ത്തിയും ആരോഗ്യവും ഉണ്ടാകും. ആത്മ ധൈര്യം ആർജിക്കും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ സാധിക്കും. ആഗ്രഹസാഫല്യമുണ്ടാകും.

ആയില്യം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അന്യരുടെ ആവശ്യ ങ്ങള്‍ സാധിപ്പിക്കും. സ്നേഹബന്ധത്തിനു മൂല്യം പ്രകടമാകും.

മകം : ന്യായമായ ആവശ്യങ്ങള്‍ അവതരിപ്പിക്കും. കഫനീര്‍ദ്ദോഷരോഗങ്ങളാല്‍ അവ ധിയെടുക്കും.പാരമ്പര്യപ്രവൃത്തികളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകും.

പൂരം : പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയും ആത്മവിശ്വാസവുമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയം ഉണ്ടാകും.

ഉത്രം : വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. വരവും ചെലവും തുല്യമായിരിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

അത്തം : വസ്തുനിഷ്ഠമായ സമീപനം സര്‍വ്വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. യുക്തമായ തീരുമാനം സ്വീകരിക്കുവാന്‍ അനുഭജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടും തൊഴില്‍മേഖലകളില്‍ നേട്ടമുണ്ടാകും.

ചിത്ര : ആദ്ധ്യാത്മിക-ആത്മീയ പ്രഭാഷണങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. മഹദ് വ്യക്തികളുടെ ആദര്‍ശങ്ങള്‍ പിന്‍തുടരും. പദ്ധതിസമര്‍പ്പണത്തില്‍സംതൃപ്തിയുണ്ടാകും.

ചോതി : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ജോലിക്കാര്‍ ചെയ്തുവെച്ച് അ ബദ്ധങ്ങള്‍ തിരുത്തേണ്ടതായിവരും. ബന്ധുക്കള്‍ക്കിടയില്‍ നിന്നും അപസ്വരം കേള്‍ക്കു വാനിടവരും.

വിശാഖം : സഹോദരസഹായഗുണം ഉണ്ടാകും. പ്രതികാരശൈലി ഉപേക്ഷിക്കണം. സാമ്പത്തിക നിയന്ത്രണത്താല്‍ മിച്ചം ഉണ്ടാകും. മനോധൈര്യം വര്‍ദ്ധിക്കും.

അനിഴം : സംഘനേതൃത്വസ്ഥാനം വഹിക്കും. മേലധികാരിയുടെ ചുമതലകള്‍ നിര്‍വ്വ ഹിക്കും. അര്‍ത്ഥവ്യാപ്തിയോടുകൂടിയ വചനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതി ജീവിക്കും.

തൃക്കേട്ട : അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. പുതിയ തല മുറയിലുള്ള വരുടെ അനൈക്യത കാരണത്താല്‍ മാറിതാമസിക്കുവാന്‍ തീരുമാനിക്കു. പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമിവില്ക്കുവാന്‍ തയ്യാറാകും.

മൂലം : യുക്തമായ തീരുമാനം സ്വീകരിക്കുവാന്‍ അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേ ശം തേടും. വിജയശതമാനം വര്‍ദ്ധിപ്പിച്ചതിനാല്‍ വിദേശ ഉദ്യോഗത്തിന് അപേക്ഷ സമര്‍ പ്പിക്കുവാന്‍ അര്‍ഹതനേടും. മുന്‍കോപം നിയന്ത്രിക്കും.

പൂരാടം : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അവസരങ്ങള്‍ പര മാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. അര്‍ത്ഥവ്യാപ്തിയോടു കൂടിയ ആശയ ങ്ങളും ചിന്തകളും പുതിയ തലങ്ങള്‍ക്കു വഴിയൊരുക്കും.

ഉത്രാടം : ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിജയം ഉണ്ടാകും. കലാസാഹിത്യരചനകള്‍ക്ക് അംഗീകാരം ലഭിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആ ത്മനിര്‍വൃതിയുണ്ടാകും.

തിരുവോണം : മാതാപിതാക്കളുടെ ആവശ്യത്താല്‍ യാത്രമാറ്റിവെക്കും. പൂര്‍വ്വികസ്വ ത്ത് ഭാഗത്തില്‍ ലഭിക്കും. പുതിയ വ്യാപാരസാദ്ധ്യതകളെപ്പറ്റി അന്വേഷിക്കും. വ്യവ സ്ഥകള്‍ പാലിക്കും.

അവിട്ടം : ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. ഓര്‍മ്മശക്തി വര്‍ദ്ധിക്കും. സത്യ സന്ധമായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹി ക്കും.

ചതയം : ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും.മനസ്സിലുദ്ദേശിയ്ക്കുന്ന കാര്യങ്ങ ള്‍ നിഷ്പ്രയാസം സാധിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും.

പൂരോരുട്ടാതി : കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുവാനുള്ള ആര്‍ജ്ജവവും ആ ത്മവിശ്വാസവും ഉണ്ടാകും. സജീവസാന്നിദ്ധ്യത്താല്‍ സര്‍വ്വകാര്യവിജയം നേടും. പരിച യസമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കും.

ഉത്രട്ടാതി : നീതിപൂര്‍വ്വമുള്ള ഭരണം കാഴ്ചവെയ്ക്കുവാനിടവരും. പരിചയസമ്പന്നരുടെ നേതൃത്വ ത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്ത നങ്ങള്‍ തുടങ്ങിവെക്കും.

രേവതി : ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. കഫനീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ദ്ധി ക്കും. ശുഭാപ്തിവിശ്വാസത്തോടുകൂടി പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് അവലംബിക്കും.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top