ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കേണ്ട കാര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഐടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ ഡിസംബര്‍ 11 ന് വാദം കേള്‍ക്കും. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്കിയാല് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാര്‍ഡ് കിട്ടിയാല്‍ പോലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു.

Leave a Reply