Flash News

പ്രകടന പത്രികയില്‍ മുസ്ലിം പള്ളികള്‍ക്കും കൃസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും മാത്രം ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് അമ്പലങ്ങളെ ഒഴിവാക്കിയെന്ന് അമിത് ഷാ; നുണ പിടിക്കപ്പെട്ടപ്പോള്‍ ഉരുണ്ടു കളിച്ച് ബിജെപി

December 3, 2018

newsrupt2018-1293846471-0b50-41d1-a127-5d21fe921dbaAmit_Shahകോണ്‍ഗ്രസിനെ ആയുധമാക്കി തെലങ്കാനയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നുണ പ്രചാരണം. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്ലിം പള്ളികള്‍ക്കും കൃസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും മാത്രം ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് അമ്പലങ്ങളെ ഒഴിവാക്കിയെന്നായിരുന്നു അമിത് ഷായുടെ ചോദ്യം. ഇത് പിടിക്കപ്പെടാന്‍ ഒട്ടും സമയമെടുത്തില്ല. ഇതോടെ ഉത്തരം മുട്ടിയിരിക്കുകയാണ് ബിജെപി. രംഗറെഡ്ഡി ജില്ലയിലെ അമാഗലില്‍ നടന്ന ബിജെപി റാലിയിലായിരുന്നു അമിത്ഷായുടെ ഈ ചോദ്യം. പൊതുയോഗത്തിലെ പ്രസംഗത്തില്‍ മാത്രമായി ഇത് അവസാനിച്ചില്ല. ബിജെപിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഈ പ്രസംഗം അപ്ലോഡ് ചെയ്തു. 24 മിനുട്ടുള്ള വീഡിയോയില്‍ 17ാം മിനുട്ടിലാണ് അമിതായുടെ ഈ നുണ. ഈ ഭാഗം ഉയര്‍ത്തിക്കാട്ടി ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രസംഗം അപ്ലോഡ് ചെയ്തു.

”അധികാരത്തിലെത്തിയാല്‍ പളളികളുടേയും മോസ്‌കുകളുടേയും വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദു ക്ഷേത്രങ്ങളെ മാത്രം ഒഴിവാക്കിയത്”എന്ന ചോദ്യവും അമിത് ഷാ പ്രസംഗത്തിനിടെ ഉന്നയിച്ചിരുന്നു. അമിത് ഷായുടെ ഈ പ്രസംഗം ബി.ജെ.പി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും തെലുങ്കു രാഷ്ട്ര സമിതിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

പ്രസംഗം വന്നയുടന്‍ തന്നെ സോഷ്യല്‍ മീഡിയ നുണ പിടികൂടി. അമിത് ഷായുടേത് വ്യാജ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. ഇങ്ങനെ പച്ചക്കളം തട്ടിവിടാന്‍ നിങ്ങള്‍ക്ക് നാണമില്ലേ.. സത്യം പറയാന്‍ പഠിക്കൂ.. എന്നായിരുന്നു ട്വിറ്ററിലുള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെട്ടത്.

വ്യാജ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടുകയാണ് അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അങ്ങനെ ഇല്ലെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. നിങ്ങളൂടെ ഈ രാഷ്ട്രീയം ഇനിയും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെന്ന് കരുതേണ്ട എന്നായിരുന്നു പലരുടേയും പ്രതികരണം.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ യഥാര്‍ത്ഥ വാഗ്ദാനം ഇതായിരുന്നു: എല്ലാ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കും.

newsrupt2018-126e93fdb0-2436-4f7b-8876-935d05ce47d4image__18_ (1)പ്രകടന പത്രികയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന 32ാം ഉപതലക്കെട്ടിലാണ് ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെലങ്കാനയിലെ എല്ലാ അമ്പലങ്ങളുടെയും പരിശുദ്ധി സംരക്ഷിക്കാന്‍ പാര്‍ട്ടി എല്ലാ നടപടികളുമെടുക്കും എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസന്റെ പ്രകടന പത്രികയിലെ ഈ ഭാഗം തുടങ്ങുന്നത് തന്നെ. ഇതില്‍ ആദ്യമുള്ള അമ്പലം മറച്ചുവെച്ചാണ് അമിതാ മുസ്ലീം പള്ളിക്കും ക്രിസ്ത്യന്‍ ചര്‍ച്ചിനുമായി കോണ്‍ഗ്രസിന്റെ വാഗ്ദാനം എന്ന നുണ അമിത്ഷാ പറഞ്ഞത്. അമ്പലം അദ്യം തന്നെ പറയുമ്പോള്‍ അതെങ്ങനെ ഒഴിവായി എന്നത് വിസ്മയകരം. അമ്പലങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവയുടെ അറ്റകുറ്റപണിക്കുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതിന് ശരിയായ സംവിധാനം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

എല്ലാ മതവിശ്വാസികളുടെയും ആരാധനാലയ ഭൂമികള്‍ കയ്യേറ്റം ചെയ്യപ്പെട്ടത് തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും 643 അമ്പലങ്ങളിലെ പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷൂറന്‍സ് സുരക്ഷയും കോണ്‍ഗ്രസ് പ്രകടനപത്രികിയില്‍ വാദ്ഗാനം ചെയ്തിട്ടുണ്ട്.

പ്രകടനപത്രികിയലെ യഥാര്‍ത്ഥ ഭാഗങ്ങള്‍ പുറത്തുവന്നെങ്കിലും അതിനോട് പ്രതികരിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് ബിജെപി.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top