Flash News

ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് ദാദ്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ

December 4, 2018

dadriപശുക്കളുടെ ശവം കണ്ടെത്തിയെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ്, ദാദ്രി ആള്‍ക്കൂട്ട കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍. 2015ല്‍ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലഖ് എന്ന വൃദ്ധനെ തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവര്‍ ചേര്‍ന്ന് തല്ലിക്കൊന്നിരുന്നു. എന്നാല്‍ അഖ്‌ലഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശുവിറച്ചി അല്ലായിരുന്നുവെന്ന് പിന്നീട് ലാബ് പരിശോധനയില്‍ തെളിഞ്ഞു. സുബോധ് സിംഗിന്റെ ഇടപെടല്‍ മൂലമായിരുന്നു കൃത്യമായ പരിശോധന ഫലം ലഭ്യമായത്. ദാദ്രി കൊലപാതകത്തില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അടക്കം പ്രതികളായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ പകുതിയ്ക്ക് വെച്ച് സുബോധ് സിങ്ങിനെ വരണാസിയ്ക്ക് സ്ഥലം മാറ്റി.

അക്രമികളുടെ കല്ലേറിലാണ് സുബോധ് സിങ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അക്രമികള്‍ ഇദ്ദേഹത്തെ വെടിവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുബോധ് സിങ്ങിന്റെ തലയില്‍ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് സ്വന്തം വാഹനത്തിന് മുമ്പിലേക്ക് വീഴുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ, സുബോധിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം നടന്ന സ്ഥലത്തിനടുത്തുള്ള പ്രദേശത്തുനിന്നുള്ളയാളാണ് ഇയാളെന്നാണ് വിവരം. സുബോധ് കുമാറിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബുലന്ദ്സര്‍ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബുലന്ദ്സറില്‍ ഗ്രാമത്തിന് പുറത്ത് കാടിന് സമീപത്തായി കന്നുകാലിത്തോലുകള്‍ കണ്ടെത്തിയതിന് പിന്നാലെ തീവ്രഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ ഗോവധം നടത്തുകയാണെന്ന് ആരോപിച്ച് അക്രമം അഴിച്ചുവിട്ടു. ട്രാക്ടറുകളുമായി ചിന്‍ഗ്രവാത്തി പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ക്കൂട്ടം പൊലീസുകാരെ ആക്രമിക്കുകയും സ്റ്റേഷന് തീവെയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെച്ചു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top