Flash News

ജലീലിന്റെ ബന്ധു നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

December 4, 2018

pin_37തിരുവനന്തപുരം  : ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ബന്ധുവിനെ നിയമിച്ച കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പണറായി വിജയന്‍. നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് അടിയന്തിരമായി വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. ആദ്യം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ അപേക്ഷ നല്‍കിയ അദീപിനെ നിയമിക്കുകയായിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. കെ.എം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍ വഴി ഇത്തരത്തില്‍ നിയമനമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെ.മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് സര്‍ക്കാരെന്ന് മുരളിധരന്‍ പറഞ്ഞു. മന്ത്രി നേരിട്ടിടപെട്ടത് കൊണ്ട് ഫയല്‍ ക്യാബിനറ്റിലേക്ക് അയച്ചില്ല. ജലീലിനൊപ്പം തന്നെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കും വിഷയത്തില്‍ തുല്യ പങ്കാണുളളതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കെ. മുളീധരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍  ജലീല്‍ തയ്യാറായില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top