Flash News

ഇന്നത്തെ നക്ഷത്ര ഫലം (4 ഡിസംബര്‍ 2018)

December 4, 2018 , .

banner_3അശ്വതി :  ചുമതലകള്‍ മറ്റൊരാളെ ഏല്പിക്കരുത്. കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. ബന്ധുക്കളില്‍ നിന്നും അവഗണനയുണ്ടാകും.

ഭരണി : പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫല മാകും. മംഗളകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

കാര്‍ത്തിക : തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ വിജയിക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. നീതിപൂര്‍വ്വമായ സമീപനത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും.

രോഹിണി : സല്‍കര്‍മ്മപ്രവണത വര്‍ദ്ധിക്കും. മംഗളകര്‍മ്മങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും. കൂടുതല്‍ പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ ക്കും.

മകയിരം : മത്സരരംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങും. ദുസ്സംശയങ്ങള്‍ ഒഴിവാക്കണം. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങും. സന്താനസംരക്ഷണത്താല്‍ ആത്മനിര്‍വൃതിയു ണ്ടാകും.

തിരുവാതിര : തന്ത്രപ്രധാനമായ കാര്യങ്ങള്‍ നടപ്പിലാക്കും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

പുണര്‍തം : ആത്മവിശ്വാസം കുറയും. അശ്രദ്ധക്കൊണ്ടു അബദ്ധമുണ്ടാകും. പ്രവര്‍ത്ത നങ്ങള്‍ക്കു പ്രതികൂലസാഹചര്യം വന്നുചേരും. സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക് യാത്രവേണ്ടിവരും.

പൂയ്യം : പ്രതിസന്ധികള്‍ തരണം ചെയ്യും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. വി ശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. മഹദ്‌വ്യക്തികളെ പരിചയപ്പെടും. ബന്ധുക്കള്‍ വിരുന്നുവരും.

ആയില്യം : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. അറിവുള്ള വിഷയങ്ങള്‍ അവതരി പ്പിക്കുവാനവസരമുണ്ടാകും. ചര്‍ച്ചകള്‍ വിജയിക്കും.

മകം : പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി പുനരാലോചിക്കും. വ്യവസ്ഥകള്‍ പാലിക്കും. അധികൃതരുടെ പ്രീതിനേടും. വിജ്ഞാനം ആര്‍ജ്ജിക്കും. വാക്കും പ്രവൃത്തിയും ഫല പ്രദമാകും.

പൂരം : ആരോഗ്യം തൃപ്തികരമായിരിക്കും. പരിശ്രമങ്ങള്‍ക്കു ഫലമുണ്ടാകും. മംഗളകര്‍ മ്മങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്രം : സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ സര്‍വകാര്യവിജയം ഉണ്ടാകും. സംഘടിത
ശ്രമങ്ങള്‍ വിജയിക്കും. പുതിയ ഭരണം പ്രാവര്‍ത്തികമാക്കുവാന്‍ വിദഗ്ദ്ധനിര്‍ദ്ദേശം തേടും.

അത്തം : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണത യുണ്ടാവുകയില്ല. ഏകദിന വിനോദയാത്രക്കവസരമുണ്ടാകും. വാഹന ഉപയോഗം അരുത്.

ചിത്ര : തൃപ്തിയായ വിലക്ക് ഭൂമിവില്ക്കുവാന്‍ തയ്യാറാകും. സന്താനങ്ങളുടെ പേരില്‍ പ്രത്യേകവഴിപാടുകള്‍ നടത്തും. പഠിച്ച വിഷയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

ചോതി : വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹം കുറയും. നിസാരകാര്യങ്ങള്‍ക്കു പോലും. അശ്രാന്തപരിശ്രമം വേണ്ടിവരും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും.

വിശാഖം : പദ്ധതി സമര്‍പ്പണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. മംഗളകര്‍മ്മങ്ങളില്‍ സജീവ സാന്നിദ്ധ്യം വേണ്ടിവരും. സന്ധിസംഭാഷണം ചര്‍ച്ചകള്‍ തുടങ്ങിയവ വിജയിക്കും.

അനിഴം : കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമന്വയസമീപനത്താല്‍ സര്‍വ്വകാര്യവിജയവും ഉണ്ടാകും.

തൃക്കേട്ട : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും. ആഗ്രഹസാഫല്യമുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതയുണ്ടാകും.

മൂലം : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. സ്വസ്ഥതയും സമാധാനവും സുഖസുഷുപ്തിയും ഉണ്ടാകും. പ്രയത്നങ്ങള്‍ ഫലിക്കും.

പൂരാടം : അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സുവ്യക്തമായ തീരുമാ നം സ്വീകരിക്കുവാന്‍ സുഹൃത്‌സഹായം തേടും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണത ഉണ്ടാ കും.

ഉത്രാടം : പുതിയ ഗൃഹം വാങ്ങുവാന്വേഷിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. എതിര്‍പ്പുകളെ അതിജീവിക്കും. ചര്‍ച്ചകള്‍ ക്ക് പൂര്‍ണ്ണതയുണ്ടാവുകയില്ല.

തിരുവോണം : വെല്ലുവിളികളെ അതിജീവിക്കുവാന്‍ സാധിക്കും. ആസൂത്രിതപദ്ധ തികള്‍വിജയിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

അവിട്ടം : കഴിവു പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. പുതിയ കര്‍മ്മപദ്ധതികള്‍ക്കു രൂപരേഖ തയ്യാറാക്കും. ഏറ്റെടുത്ത ദൌത്യം കഠിനപരിശ്രമത്താല്‍ പൂര്‍ത്തീകരിക്കും. കര്‍ത്തവ്യബോധത്തില്‍ നിന്നും വ്യതിചലിക്കരുത്.

ചതയം : വ്യവസായ വ്യാപാരരംഗങ്ങളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും.
മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. തന്ത്രപ്രധാനമായ കാര്യങ്ങള്‍ നടപ്പിലാക്കും.

പൂരോരുട്ടാതി : പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനശ്രമം വേണ്ടിവരും. ചര്‍ച്ചകള്‍ മാറ്റിവെക്കും. പക്വതയോടുകൂടിയ സമീപനം നിര്‍ബന്ധമായും സ്വീകരിക്കണം.

ഉത്രട്ടാതി : പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. ജീവിതപങ്കാളിയുടെ ആശയ ങ്ങള്‍ സ്വീകരിക്കും. സര്‍വ്വകാര്യവിജയത്താല്‍ ആശ്ചര്യമനുഭവപ്പെടും.

രേവതി : ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണത ഉണ്ടാവുകയില്ല. ജാമ്യം നില്‍ക്കരുത്. ശുഭകര്‍മ്മങ്ങളില്‍ ഏര്‍ പ്പെടരുത്. വാഹനാപകടത്തിനു സാക്ഷിയാകും.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top