Flash News

കേരളം പിടിച്ചടക്കാന്‍ ആയിരമാണ്ട് ശ്രമിച്ചാലും മോദിക്കും അമിത് ഷായ്ക്കും മോഹന്‍ ഭാഗവതിനും സാധിക്കില്ലെന്ന് സ്വാമി അഗ്നിവേശ്

December 4, 2018

swami_6കേരളം പിടിച്ചടക്കാന്‍ ആയിരമാണ്ട് ശ്രമിച്ചാലും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും മോഹന്‍ഭാഗവതിനും സാധിക്കില്ലെന്ന് സ്വാമി അഗ്നിവേശ്. നാരായണ ഗുരുവും അയ്യങ്കാളിയും മറ്റും വിത്തിട്ട നവോത്ഥാനം കേരളത്തില്‍  പുതിയൊരു ദിശയിലാണ്. ഈ പരിശ്രമം അയോധ്യ വരെ നീളട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച്ച സാധ്യമല്ലാത്ത ഒന്നാണ്. മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും മറ്റും പേരിലുളള വിവേചനവും അക്രമവും അനുവദിക്കാനാവില്ല. പറയാനുളള സ്വാതന്ത്ര്യം എന്നത് പൂര്‍ണമാവണമെങ്കിലും സംശയിക്കാനും സംവദിക്കാനും വിയോജിക്കാനുമുളള സ്വാതന്ത്ര്യംകൂടി അതില്‍ ചേരണം. പറയാന്‍ ഇല്ലാതെ വരുമ്പോഴാണ് ഭീരുക്കള്‍ ശാരീരികാക്രമണം ഉപാധിയാക്കുന്നതെന്ന് ഭരണഘടനാ സംരക്ഷണത്തിന് തൃശ്ശൂരില്‍  സംഘടിപ്പിച്ച ജനാഭിമാന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്ക് പോകേണ്ടെന്ന് പറഞ്ഞ്‌സ്ത്രീകള്‍ തെരുവിലിറങ്ങിയ നാടാണ്  കേരളം. സതി നിരോധിച്ച വേളയിലും സമാനമായ പ്രതിഷേധമാണ് നമ്മള്‍ കണ്ടത്. ഇത് പൗരോഹത്യ മതസമൂഹത്തിന്റെ പ്രശ്നമാണ്. അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വന്തം പാര്‍ട്ടിയുടെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധി പറയുന്നതിന് വിരുദ്ധമായി ഇവിടെ സംഘ്പരിവാറിനോട് സമരസപ്പെടുന്ന രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ചെന്നിത്തല ഒരു യഥാര്‍ഥ കോണ്‍ഗ്രസുകാരനാണെങ്കില്‍ കാര്യങ്ങള്‍ തിരിച്ചറിയണമെന്ന് സ്വാമി അഗ്‌നിവേശ് തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top