Flash News

ശോഭയുടെ ‘ശോഭ’ ഹൈക്കോടതി തല്ലിക്കെടുത്തി; 25000 രൂപ പിഴയും ചുമത്തി

December 4, 2018

sure_0കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വില കുറഞ്ഞ പ്രശസ്തി വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000 രൂപ പിഴ ഈടാക്കി ശോഭാ സുരേന്ദ്രന്റെ ഹര്‍ജി തള്ളി.

പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വികൃതമായ ആരോപണങ്ങളാണ് ശോഭ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കോടതി നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒടുവില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ശോഭാ സുരേന്ദ്രന്‍ തലയൂരുകയായിരുന്നു.

കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് ശോഭ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ കോടതി പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജിയെന്നും നിരീക്ഷിച്ചു. ഇത്തരം ആവശ്യങ്ങള്‍ക്ക് കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന് ശോഭയുടെ അഭിഭാഷകന്‍ നിലപാടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top