Flash News

ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ പിഴ; “പാടത്ത് പണി വരമ്പത്ത് കൂലി” ശോഭാ സുരേന്ദ്രന് കിട്ടിയെന്ന് എം ബി രാജേഷ്; ചാനലുകള്‍ക്കും വേണമെങ്കില്‍ പിഴയിടാം

December 4, 2018

mb-rajesh.1543933960കൊച്ചി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പരിഹസിച്ച് എം.ബി.രാജേഷ് എംപി. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു രാജേഷിന്റെ പരിഹാസം. ‘ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്ക് അടയ്ക്കാം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടയ്ക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.’ രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കിയെന്ന് പറഞ്ഞാണ് ഹൈക്കോടതി ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തായിരുന്നു ശോഭാ സുരേന്ദ്രന്റെ ഹര്‍ജി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു.

പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍; ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ട്; മാപ്പ് പറഞ്ഞതിനെ കുറിച്ചൊന്നും അറിയില്ലെന്ന് പ്രതികരണം

അതിനിടെ ഹൈക്കോടതി നിര്‍ദേശിച്ച പിഴ അടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ മാപ്പ് പറയുകയും ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നാണ് ബിജെപി നേതാവിന്റെ പ്രതികരണം.

മാപ്പിന്റെ കാര്യമെല്ലാം അഭിഭാഷകനോട് ചോദിക്കണമെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നുമാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. വിലകുറഞ്ഞ പ്രശസ്തിക്കായി തനിക്ക് ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കിയെന്ന് പറഞ്ഞാണ് ഹൈക്കോടതി ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തായിരുന്നു ശോഭാ സുരേന്ദ്രന്റെ ഹര്‍ജി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു.

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത് എന്നും ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചത്

പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ പാലിക്കുന്നില്ല.

• സര്‍ക്കാര്‍ നിരപരാധികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണ്.

• ശബരിമലയില്‍ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും വരെ പൊലീസ് അപമാനിച്ചു.

• വിവിധ ജില്ലകളിലായി സെപ്റ്റംബര്‍ 29 മുതല്‍ അറസ്റ്റിലായ അയ്യപ്പഭക്തരുടെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top