Flash News

ഭക്തരെ സംബന്ധിച്ച് ശബരിമലയിലെ സൗകര്യങ്ങള്‍ പര്യാപ്തമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

December 4, 2018

newsrupt2018-128338b21e-8741-4b37-89e8-d16aaff775b8samithiശബരിമല: തെറ്റായ പ്രചരണമാണ് ശബരിമലയെക്കുറിച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ്ണ സം‌തൃപ്തരാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് സന്നിധാനത്ത് നേരിട്ടെത്തി അന്വേഷിച്ചതിനു ശേഷമാണ് ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതി അഭിപ്രായം അറിയിച്ചത്. അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.

യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ മുന്‍പത്തെപ്പോലെ തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.  തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഈ തെറ്റിദ്ധാരണ പരത്തുന്നത്. മാധ്യങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പണമെന്നും സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും സമിതി അറിയിച്ചു. പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

നിങ്ങള്‍ എല്ലാരും ഒരുമിച്ച് കണ്ടതല്ലേ ? നിങ്ങള്‍ സംതൃപ്തരല്ലെ? ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? പോസിറ്റിവ് ആയിട്ട് കുറച്ചൊക്കെ എഴുതുക. തെറ്റായ പ്രൊപ്പഗാണ്ട ഉണ്ടായിട്ടുണ്ട്. ഇനി അത് അവര്‍ ശരിയാക്കുമായിരിക്കും.  ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇളവുകള്‍ ആവുന്നത്ര അനുവദിക്കണമെന്നറിയിച്ചിട്ടുണ്ട്. പമ്പയില്‍ അധികമായി മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുക്കങ്ങളില്‍ തീര്‍ത്ഥാടകരും തൃപ്തരാണെന്ന് വ്യക്തമാക്കിയ സമിതി ദേവസ്വം ബോര്‍ഡിനെ പിന്തുണച്ചു.

സന്നിധാനത്തെ അക്രമങ്ങള്‍ പൊലീസ് നിയന്ത്രണത്തിലായതോടെ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നടവരവും കൂടി . ഇന്നലെ മാത്രം ഒരു കോടി അഞ്ച് ലക്ഷമാണ് നടവരവായി കിട്ടിയത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയ ദിവസമായിരുന്നു ഇന്ന്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top