Flash News

പ്രളയ ദുരിതാശ്വാസം : അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ; ഒരു മണിമുതല്‍ മൂന്നു മണി വരെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച

December 5, 2018

legislature_0തിരുവനന്തപുരം : നവകേരള നിര്‍മ്മാണവിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി. ഇന്ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍  മൂന്നുമണിവരെ സഭനിര്‍ത്തി വച്ച് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

പ്രളയത്തിനുശേഷം പുനരധിവാസം ,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ച്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചിട്ടുളളതാണ് അടിയന്തിര പ്രമേയമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസവുമായി സര്‍ക്കാര്‍ നിരവധി തവണ വിശദീകരണം നല്‍കിയിട്ടുളളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം.സര്‍ക്കാര്‍  ഇതുവരെ ചെയ്ത കാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നേരിട്ടത് ഒരുമിച്ചാണെന്നും അതിനാല്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ചര്‍ച്ചയാകാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തിര പ്രമേയത്തിനാണ് അവതരണാനുമതി  ലഭിച്ചിരിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുന്‍പ് അടിയന്തിര പ്രമേയം അവതരിക്കപ്പെട്ടത്. സഭാ ചരിത്രത്തില്‍ ഇതിനു മുന്‍പ് 24 അടിയന്തിര പ്രമേയമാണ് ചര്‍ച്ച ചെയ്തിട്ടുളളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top