Flash News

അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസ്: ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു

December 5, 2018

west_0ന്യൂഡല്‍ഹി: ദുബായ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയ അഗസ്ത വെസ്റ്റ്‌ലന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടു കേസിലെ മുഖ്യ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു.

ചൊവ്വാഴ്ചയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികള്‍ ദുബായില്‍ പൂര്‍ത്തിയായത്. മിഷേലിനെ കൈമാറണമെന്ന് ദുബായ് സര്‍ക്കാറിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. മിഷേലിനെതിരേ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കോടതിയില്‍ ആവശ്യപ്പെടും.

ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാന്‍ മിഷേല്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേല്‍ അറിയിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളി. മിഷേല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനുപിന്നാലെ ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കൊല്ലം ജൂലൈ എട്ടിനാണ് കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്കു വിട്ടത്.

ജൂലൈ 29ന് ഇയാള്‍ ആദ്യമായി കോടതിയില്‍ നേരിട്ടു ഹാജരായി. യുപിഎ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top