Flash News

ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ബഹിരാകാശത്ത് ; ഇനി ഇന്ത്യയുടെ ഇന്റര്‍നെറ്റ് വേഗതയും വര്‍ദ്ധിക്കും

December 5, 2018

gsatബാംഗ്ലൂര്‍ : ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 ഇന്ന് ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഭീമന്‍ പക്ഷി എന്ന ഓമനപ്പേരുളള ഉപഗ്രഹത്തിന്റെ ഭാരം 5845 കിലോഗ്രാമാണ്.

എരിയന്‍ 5 റോക്കറ്റാണ് ജി സാറ്റ് 11നുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജിബിപിഎസ് വേഗത്തിലുളള ഇന്‍ര്‍നെറ്റ് ലഭ്യമാകുമെന്നതാണ് ഈ വാര്‍ത്താ വിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് 11 എന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് 19,ജി സാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്തവര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജിബിപിഎസ് വേഗത്തിലുളള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നതാണ് പ്രതീക്ഷ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top