Flash News

ഇന്നത്തെ നക്ഷത്ര ഫലം (5 ഡിസംബര്‍ 2018)

December 5, 2018

IMG_9793അശ്വതി : സ്വയംഭരണാധികാരം ലഭിക്കും . മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും . സല്‍കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കും .

ഭരണി : സ്വസ്ഥതയും സമാധാനവും കുറയും. അനാവശ്യചിന്ത കള്‍ വര്‍ദ്ധിക്കും . അ ധികസംസാരം ഉപേക്ഷിയ്ക്കണം. പ്രതിസന്ധികള്‍ തരണം ചെയ്യും. ക്രയവിക്രയങ്ങളില്‍ നഷ്ടമുണ്ടാകും.

കാര്‍ത്തിക : സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും . ഉത്സാഹവും ഉന്മേഷവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും .

രോഹിണി : സംഭവബഹുലമായ കാര്യങ്ങള്‍ വന്നുചേരും. മാതാപിതാക്കളുടെ അനുഗ്ര ഹാശിസ്സുകളോടുകൂടി ചെയ്യുന്നതെല്ലാം ഫലപ്രദമായിത്തീരും. സത്യസന്ധതയില്‍ പ്രശംസ കേള്‍ക്കും.

മകയിരം : ആരോഗ്യം തൃപ്തികരമായിരിക്കും . പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. കാര്യ നിര്‍വ്വഹണശക്തി വര്‍ദ്ധിക്കും . പ്രതിസന്ധികള്‍ തരണം ചെയ്യും.

തിരുവാതിര : സമന്വയസമീപനം സ്വീകരിക്കും . കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങള്‍ മാനിക്കും . സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. പുതിയ പാഠ്യപദ്ധതിയ് ക്കു ചേരും.

പുണര്‍തം : പുതിയ പാഠ്യപദ്ധതിയ്ക്ക് ചേരും. അതിഥിസല്‍ക്കാരത്തിനു പങ്കെടുക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. സമന്വയസമീപനം സര്‍വ്വകാര്യവിജയങ്ങള്‍ ക്കും  വഴിയൊരുക്കും.

പൂയ്യം : വിജ്ഞാനങ്ങള്‍ കൈമാറുവാന്‍ അവസരമുണ്ടാകും. കടം കൊടുത്ത സംഖ്യതി രിച്ചു ലഭിക്കും . സമീപനഗുണത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. ഉത്സാഹവും  ഉ ന്മേഷവും കാര്യനിര്‍വ്വഹണശക്തിയും  വര്‍ദ്ധിക്കും

ആയില്യം : സ്വജനവിരോധം വര്‍ദ്ധിക്കും . പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കുറയും. യാത്രാ ക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. അറിയാത്ത കാര്യങ്ങളില്‍ ഗ്രഹിതം അരുത്.

മകം : ആരോഗ്യം തൃപ്തികരമായിരിക്കും . ആഗ്രഹങ്ങള്‍ സഫലമാകും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. ചര്‍ച്ചകള്‍ വിജയിക്കും .

പൂരം : മേലധികാരിയുടെ ചുമതല ഏറ്റെടുക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ ത്തിയ്ക്കണം. പണം കടം കൊടുക്കരുത്. സ്വജനവിരോധം വര്‍ദ്ധിക്കും .

ഉത്രം : ആരോഗ്യം തൃപ്തികരമായിരിക്കും . ആഗ്രഹങ്ങള്‍ സഫലമാകും. ധര്‍മ്മപ്രവൃ ത്തികള്‍ക്ക് സഹകരിക്കും . പ്രതിസന്ധികള്‍ തരണം ചെയ്യും.

അത്തം : പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ പരസഹായം തേടും. സാങ്കേ തികകാരണങ്ങളാല്‍ വിദേശയാത്രയ്ക്ക്  തടസ്സങ്ങള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ ചുമതലകള്‍ വര്‍ദ്ധിക്കും .

ചിത്ര : ആഗ്രഹങ്ങള്‍ സഫലമാകും. പുതിയ കര്‍മ്മപദ്ധതികള്‍ക്ക് രൂപകകല്പന ചെയ്യും. പ്രതിസന്ധികള്‍ തരണം ചെയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ചോതി : ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ പണമിടപാടില്‍ നിന്നും പിന്മാറും. ഔദ്യോഗികമാ യി മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും . കഴിവുകള്‍ പ്രകടിപ്പിയ്ക്കുവാന്‍ സാധിയ്ക്കുക യില്ല.

വിശാഖം : ഈശ്വപ്രാര്‍ത്ഥനകളാല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. പിതൃസ്വത്തില്‍ ഗൃഹ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അനിഴം : ആഗ്രഹങ്ങള്‍ സഫലമാകും. മുന്‍കോപം നിയന്ത്രിയ്ക്കണം. വിദഗ്ദ്ധോപദേ ശം തേടാതെ ഒരുപ്രവൃത്തികള്‍ക്കും തുടക്കം അരുത്. വരവും ചെലവും തുല്യമായിരിക്കും .

തൃക്കേട്ട : വിദഗ്ദ്ധനിര്‍ദ്ദേശം സ്വീകരിച്ച് ദീര്‍ഘകാലസുരക്ഷാപദ്ധതിയില്‍ പണം മുടക്കും. സഹപ്രവര്‍ത്തകരുടെ ജോലികൂടിചെയ്തുതീര്‍ക്കേണ്ടതായിവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം.

മൂലം : മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും . സല്‍കര്‍മ്മങ്ങള്‍ക്ക് സാമ്പ ത്തിക സഹായം ചെയ്യും. അവസരങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തും.

പൂരാടം : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും .

ഉത്രാടം : അശ്രാന്തപരിശ്രമത്താല്‍ ദൌത്യം നിര്‍വ്വഹിക്കും . ക്രയവിക്രയങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം കുറയും. സുഹൃത്-സഹായഗുണത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. രക്തസ മ്മര്‍ദ്ദം വര്‍ദ്ധിക്കും .

തിരുവോണം : സഹപ്രവര്‍ത്തകരുടെ ജോലി ചെയ്യേണ്ടതായിവരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണത ഉണ്ടാവുകയില്ല. മദ്ധ്യസ്ഥത്ക്കു പോകരുത്.

അവിട്ടം : പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും . കരാറു ജോലികള്‍ ഏറ്റെ ടുക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സംഘനേതൃത്വസ്ഥാനം വഹിക്കും .

ചതയം : വിദേശ ഉദ്യോഗത്തിന് തടസ്സമുണ്ടാകും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വാക്കും പ്രവൃത്തിയും സൂക്ഷിയ്ക്കണം. ഊഹകച്ചവടം അരുത്.

പൂരോരുട്ടാതി :  ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും . സൌമ്യസമീപന ത്താല്‍ സര്‍വ്വകാര്യവിജ യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും

ഉത്രട്ടാതി : ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും . പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും . പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും.

രേവതി : ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പഠിച്ച വിഷയത്തോടനു ബന്ധമായ ഉദ്യോഗം ലഭിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top