Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****    കാരണം വ്യക്തമാക്കാതെ വി ട്രാന്‍സ്‌ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം   ****   

ഫൈന്‍ ആര്‍ട്‌സ് നാടകം “കടലോളം കനിവ്” ഡിസംബര്‍ 8 ശനിയാഴ്ച ഡാളസില്‍

December 5, 2018 , ജോര്‍ജ് തുമ്പയില്‍

kadalolamന്യൂജേഴ്‌സി: ഫൈന്‍ ആര്‍ട്‌സ് മലയാളം നാടകം “കടലോളം കനിവ്” ഡാളസില്‍ അരങ്ങേറുന്നു. ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച വൈകീട്ട് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസിന്റെ ‘ഓക്ഷന്‍ & ഡാന്‍സ് ഡിന്നര്‍ ഡ്രാമ’ എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് ബാങ്ക്വറ്റ് പരിപാടിയുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം, വ്യത്യസ്തമായ വിഭവങ്ങള്‍ അടങ്ങിയ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പള്ളി കെട്ടിടത്തോടു ചേര്‍ന്നുള്ള മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ (11550 Luna Road, Dallas, TX 75234) വെച്ചാണ് പരിപാടികള്‍.

കേരള മണ്ണില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്ന ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതിയ നാടകമാണ് “കടലോളം കനിവ്.” സ്റ്റേജില്‍ ലൈവായ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയിലെ ചുരുക്കം ചില നാടക സംഘങ്ങളിലൊന്നാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം. കലാമൂല്യമുള്ള കഥാതന്തു, സംഭവബഹുലമായ നാടകീയ മുഹൂര്‍ത്തങ്ങള്‍, വൈകാരിക ഭാവങ്ങള്‍ മിന്നിമറയുന്ന അഭിനയപാടവം, മികച്ച പ്രകാശ സംവിധാനങ്ങള്‍, ഗാനരംഗത്തിനായി ചിത്രീകരിച്ച വീഡിയോ ക്ലിപ്പിംഗ്, മനസ്സില്‍ തട്ടുന്ന പശ്ചാത്തല സംഗീതം ഇവയെല്ലാം പരമാവധി ഒത്തുചേരുന്ന നാടകമാണ് “കടലോളം കനിവ്.”

ഇതിനായി രക്ഷാധികാരി പി.ടി. ചാക്കോ (മലേഷ്യ)യുടെ നേതൃത്വത്തില്‍ പതിനഞ്ചോളം കലാസംഘം വെള്ളിയാഴ്ച രാവിലെ ഡാളസിലെത്തും.

വിവരങ്ങള്‍ക്ക്: റവ.ഡോ. ഏബ്രഹാം മാത്യു 214 886 4532, റവ. ബ്ലെസിന്‍ കെ. മോന്‍ 972 951 0320, അലക്‌സ് ചാക്കോ 214 938 1345, ഈശോ മാളിയേക്കല്‍ 972 746 3614.

IMG-20181107-WA0008


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top