Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം

December 5, 2018 , ജോയിച്ചന്‍ പുതുക്കുളം

belwoodxams_pic1ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് ഷിക്കാഗോയില്‍ ആരംഭിച്ചു.

സന്തോഷത്തിന്റേയും പ്രത്യാശയുടേയും സമാധാനത്തിന്റേയും സമഭാവനയുടേയും സദ് വാര്‍ത്തയുമായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ക്‌ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചുവരുന്നു.

ഡിസംബര്‍ 24-നു തിങ്കളാഴ്ച വൈകിട്ട് 6.30-നു ക്രിസ്തുമസ് ഈവ് ആഘോഷങ്ങള്‍ നടക്കും. 25-നു ചൊവ്വാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരം, 9.30-നു വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനയില്‍ ‘ബെല്‍വുഡ് വോയ്‌സ്’ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു വിഭവസമൃദ്ധമായ ക്രിസ്തുമസ് ലഞ്ച് ഉണ്ടായിരിക്കും.

ഡിസംബര്‍ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. സണ്‍ഡേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും പങ്കെടുക്കുന്ന ഗാനങ്ങള്‍, സ്കിറ്റ്, കരോള്‍ ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. മികച്ച വിജയം കൈവരിച്ച സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും, പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും.

ഡിസംബര്‍ 31-ന് തിങ്കളാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ജനുവരി ഒന്നാംതീയതി ചൊവ്വാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും. ഫാ. ഡാനിയേല്‍ ജോര്‍ജ്, പി.സി വര്‍ഗീസ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

belwoodxams_pic2 belwoodxams_pic3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top