Flash News

പരിശീലന പറക്കലിനിടെ യുഎസ് ഫൈറ്റര്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചു പസഫിക് സമുദ്രത്തില്‍ വീണു; ആറു പേരെ കാണാതായി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

December 6, 2018

plancesപരിശീലന പറക്കലിനിടെ രണ്ട് അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചു പസഫിക് സമുദ്രത്തില്‍ വീണു. ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തിലാണ് വിമാനങ്ങള്‍ വീണത്. വിമാനങ്ങളിലുണ്ടായ ഏഴു പേരില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എഫ്/എ18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

ജപ്പാന്‍ അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എഫ്/എ18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ18 യുദ്ധവിമാനം ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top