Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: യുഎസ് മരണസംഖ്യ 98,000 കവിഞ്ഞു, കണ്‍വെന്‍ഷനെക്കുറിച്ച് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്   ****    പെരുന്നാള്‍ ദിനത്തില്‍ സ്നേഹ സദ്യയൊരുക്കി കള്‍ച്ചറല്‍ ഫോറം   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പുതിയ കേസുകള്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു   ****    പരീക്ഷാര്‍ഥികള്‍ക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകള്‍ തുടങ്ങി   ****    ഷാജി വര്‍ഗീസ് (കുഞ്ഞ് – 55) ഹ്യൂസ്റ്റണില്‍ നിര്യാതനായി   ****   

മീടൂ ക്യാമ്പയിന്റെ തുടര്‍ച്ച ‘പെന്‍സ് ഇഫക്ട്’ അമേരിക്കയില്‍; വന്‍‌കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

December 6, 2018

LOS ANGELES, CA - NOVEMBER 12: Demonstrators participate in the #MeToo Survivors' March in response to several high-profile sexual harassment scandals on November 12, 2017 in Los Angeles, California. The protest was organized by Tarana Burke, who created the viral hashtag #MeToo after reports of alleged sexual abuse and sexual harassment by the now disgraced former movie mogul, Harvey Weinstein. (Photo by David McNew/Getty Images)

വാഷിംഗ്ടണ്‍: ലോകമാകെ പടര്‍ന്നു പിടിച്ച മീടൂ ക്യാമ്പയിന്‍ നിരവധി പ്രമുഖരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയില്‍ പുതിയൊരു ക്യാമ്പയിന് തുടക്കമായതായി റിപ്പോര്‍ട്ടുകള്‍. ‘പെന്‍സ് ഇഫക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന്‍ പുരുഷന്മാരെ ഉദ്ദേശിച്ചാണ്. കൂടാതെ വന്‍‌കിറ്റ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് സ്ത്രീ ജോലിക്കാരെ ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴവിരുന്ന് കഴിയുന്നതും ഒഴിവാക്കുക, വിമാനത്തില്‍ അവരുടെ അടുത്ത സീറ്റുകളില്‍ ഇരിക്കരുത്, അവര്‍ക്കൊപ്പം ഒരു ഹോട്ടലില്‍ താമസിക്കേണ്ടിവന്നാല്‍ വ്യത്യസ്തനിലകളിലെ മുറികള്‍ തെരഞ്ഞെടുക്കുക, ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുക തുടങ്ങിയ അലിഖിത നിയമങ്ങളാണ് അമേരിക്കയിലെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നത്. മീടൂവില്‍ കുടുങ്ങിയേക്കാമെന്ന ഭയം പുരുഷന്മാരെയും കമ്പനി നേതൃത്വത്തെയും കൂടുതല്‍ ജാഗരൂകരാക്കുന്നു. എന്നാല്‍, സ്ത്രീകള്‍ വീണ്ടും പിന്നോട്ടുനയിക്കപ്പെടുന്നുവെന്നതാണ് ഈ അമിത ജാഗ്രതയുടെ പരിണതഫലം. ഇക്കാലത്ത് ഒരുസ്ത്രീയെ ജോലിയിലേക്ക് പരിഗണിക്കുന്നതില്‍ത്തന്നെ വലിയൊരു ‘അപകടസാധ്യത’ ഒളിഞ്ഞിരിക്കുന്നുവെന്ന് യു.എസിലെ സാമ്പത്തികമേഖലയിലെ ഉപദേശകന്‍ പറയുന്നു. തങ്ങള്‍ പറയുന്നതെന്തെങ്കിലും അവര്‍ തെറ്റിദ്ധരിച്ചാല്‍ അവിടെത്തീര്‍ന്നില്ലേ കാര്യങ്ങളെന്നും അദ്ദേഹം ചോദിക്കുന്നു.

യുഎസില്‍ ഈ അമിതജാഗ്രതയ്ക്ക് ഒരു പേരുമിട്ടുകഴിഞ്ഞു ‘പെന്‍സ് ഇഫക്ട്’. മീടൂവിനെത്തുടര്‍ന്ന് ഭാര്യയോടൊപ്പമല്ലാതെ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ച് ഭക്ഷണം കഴിക്കുന്നത് താന്‍ ഒഴിവാക്കിയെന്ന യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമര്‍ശമാണ് ഇതിനുകാരണം.

മീടൂ വിവാദങ്ങള്‍ തങ്ങളെ പരിഭ്രാന്തരാക്കിയതായി യു.എസിലെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ 30 ഉന്നതോദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ജോലിസ്ഥലത്തെ തങ്ങളുടെ പെരുമാറ്റം ശരിയാണോയെന്ന ചിന്ത, ശരിയായ കാര്യം ചെയ്യുമ്പോള്‍പോലും തെറ്റാണോയെന്ന ആശങ്ക എന്നിവ തങ്ങളെ ബാധിച്ചതായും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top