Flash News

കവിതാ മോഷണത്തില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ ദീപ നിശാന്തിനെതിരെ ദേവസ്വം ബോര്‍ഡിന്റെ നടപടി

December 6, 2018

deepa-nishanth-fb-newതൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളെജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു.

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അദ്ധ്യാപക സംഘടനയായ എകെപിസിടിഎയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളേജിന്റെ അന്തസിനെ ബാധിച്ചതായാണ് ബോര്‍ഡിന്റെ നിരീക്ഷണം.

ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹച്യത്തിലാണ് കോളെജ് പ്രിന്‍സിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ദീപ നിശാന്തിനെ കോളെജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് ദീപയുടെ നിലപാട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top