Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****   

ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബര്‍ 8 ന്

December 6, 2018 , ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍‌ഫിയ

newഫിലഡല്‍ഫിയ: ഫിലഡല്‍‌ഫിയയിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍‌വേനിയയുടെ ആഭിമുഖ്യത്തില്‍ 32-ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 8-ാം തിയ്യതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ (10175 Bustleton Ave, Philadelfiya, PA-19116) ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്.

അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിയ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് വര്‍ഷം തോറും നടത്തിവരുന്ന് ക്രിസ്തുമസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ, പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്നു. മലങ്കര കാത്തലിക് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഫിലിപ്പോസ് മോര്‍ സ്റ്റേഫാനോസ് തിരുമേനിയാണ് മുഖ്യാതിഥി.

ഫിലഡല്‍‌ഫിയ മേയര്‍ ജിം കെന്നി, കോണ്‍‌ഗ്രസ്മാന്‍ ബ്രയന്‍ ഫിറ്റ്‌സ്‌പാട്രിക് തുടങ്ങിയവരും, ഇതര സാമൂഹിക നേതാക്കന്മാരും പങ്കെടുക്കും. വര്‍ണ്ണ ശബളമായ ഘോഷയാത്രയും വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗം ക്രിസ്മസ് സന്ദേശം എന്നിവ ഉണ്ടായിരിക്കും.

Untitledആഘോഷത്തോടനുബന്ധിച്ച് ഫിലഡല്‍‌ഫിയ സിറ്റി പ്രഖ്യാപിച്ചിട്ടുള്ള ‘എക്യുമെനിക്കല്‍ ദിനം’ അന്നേ ദിവസം ഔദ്യോഗികമായി അറിയിക്കും.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖ്യാതിഥികളെ വേദിയിലേക്ക് ആനയിക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രക്കു ശേഷം എക്യുമെനിക്കല്‍ ഫെലോഷിപ്പിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനാ യോഗവും തുടര്‍ന്ന് മുഖ്യാതിഥി ക്രിസ്തുമസ് ട്രീയില്‍ പ്രകാശം പരത്തിക്കൊണ്ട് ആഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിച്ച് ക്രിസ്തുമസ് സന്ദേശം നല്‍കും.

കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ നടത്തുന്ന ധനശേഖരണത്തിന്റെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് വിജയികളെ വേദിയില്‍ വച്ചു തിരഞ്ഞെടുക്കും. സ്മരണികയുടെ പ്രകാശനകര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കും. എക്യുമെനിക്കല്‍ ഫെലോഷിപ്പിലുള്ള ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. കൂടാതെ ഫിലഡല്‍‌ഫിയയിലെ വിവിധ നൃത്തവിദ്യാലയങ്ങള്‍ ക്രിസ്തുദേവന്റെ തിരുപ്പിറവി സംഗീത നൃത്തരൂപത്തില്‍ അവതരിപ്പിക്കും. സം‌യുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യുമെനിക്കല്‍ കരോള്‍ ഗായക സംഘം ക്വയര്‍ കോഓര്‍ഡിനേറ്റര്‍ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ അരങ്ങേറും. സാന്ദ്രാ പോളിന്റെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിലെ വനിതകള്‍ അവതരിപ്പിക്കുന്ന ‘മാര്‍ഗം കളി’യും ഉണ്ടായിരിക്കുന്നതാണ്.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ബഹുജന പങ്കാളിത്തത്തോടെ വോളിബോള്‍/ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്, ക്വയര്‍ ഫെസ്റ്റ്-2018 തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വേള്‍ഡ് പ്രെയര്‍ 2019 മാര്‍ച്ച് 2 ശനിയാഴ്ച നടത്തുന്നതായിരിക്കും.

റവ. ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരില്‍ (കോ. ചെയര്‍മാന്‍), റവ. ഫാ. റെനി ഏബ്രഹാം (റിലിജയസ് ആക്ടിവിറ്റീസ്), അബിന്‍ ബാബു (സെക്രട്ടറി), ഷാലു പുന്നൂസ് (ട്രഷറര്‍), ബിനു ജോസഫ് (ജോ. സെക്രട്ടറി), തോമസ് ചാണ്ടി (ജോ. ട്രഷറര്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ), സോബി ഇട്ടി (ചാരിറ്റി) , ജോര്‍ജ് എം. മാത്യു (സുവനീര്‍), ഷൈലാ രാജന്‍ (പ്രോഗ്രാം) , ജയാ നൈനാന്‍ (വിമന്‍സ് ഫോറം), ഗ്ലാഡ്‌വിന്‍ മാത്യു (യൂത്ത്), രാജു ഗീവര്‍ഗീസ് (ഘോഷയാത്ര) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

ആഘോഷം വിവിധ മലയാളം ചാനലുകള്‍ സം‌പ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.philadelfiyaecumenical.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top