Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഡിസംബര്‍ 6, 2018)

December 6, 2018

image (1)അശ്വതി : ബൃഹത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ദൂരയാത്രവേണ്ടി വരും. അപ്രതീക്ഷിതമായി പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.

ഭരണി : മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളാല്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങി ആഗ്രഹ സാഫല്യമുണ്ടാകും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹദ്‌വ്യക്തിക ളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത് ആശ്വാസത്തിനു  വഴിയൊരുക്കും.

കാര്‍ത്തിക : സങ്കല്പത്തിനുസരിച്ച് ഉയരുവാനുള്ള സാഹചര്യങ്ങള്‍ സംജാതമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.

രോഹിണി : ജാമ്യം നില്‍ക്കരുത്. ഓര്‍മ്മയുള്ള കാര്യങ്ങളാണെങ്കിലും മറവിയുണ്ടാകും. ബന്ധുക്കള്‍ വിരോധമായിവരും. ദുസൂചനകള്‍ ലഭിച്ചതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും ഒഴിഞ്ഞുമാറും.

മകയിരം : ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. കുടുംബസംരക്ഷ ണത്തിന്‍റെ ഭാഗമായി ജന്മനാട്ടില്‍ ഭൂമിവാങ്ങുവാന്‍ തീരുമാനിക്കും. ഗുരുതുല്യരായവ രുടെ ആശീര്‍വാദത്താല്‍ ഉപരിപഠനത്തിനു ചേരുവാന്‍ ആശയമുദിക്കും.

തിരുവാതിര : അസുഖങ്ങളാല്‍ അവധിയെടുക്കും. പ്രയത്നങ്ങള്‍ക്ക് പൂര്‍ണ്ണഫലം കുറ യും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ വിഷമമാകും. ദാമ്പത്യസൗഖ്യമുണ്ടാകും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം.

പുണര്‍തം : വ്യവസ്ഥകള്‍ പാലിക്കും. ആരോഗ്യം തൃപ്തകരമായിരിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും.

പൂയ്യം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പ്രയത്നത്തിന് പൂര്‍ണ്ണഫലമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. സാമ്പത്തികനീക്കിയിരുപ്പ് ഉണ്ടാകും.

ആയില്യം : യാത്രാക്ലേശമുള്ള വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധി വർധിക്കും. ആത്മവിശ്വാസം കുറയും. വാഹന ഉപയോഗം ഒഴിവാക്കണം. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും.

മകം : വിശ്വസ്തരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആത്മപ്രശംസ അബദ്ധമാകും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.

പൂരം : സ്വയംഭരണാധികാരം ലഭിക്കും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ഉത്സാഹം വര്‍ദ്ധിക്കും. വിതരണവിപണനമേഖലകളില്‍ ഉണര്‍വ് കണ്ടുതുടങ്ങും. വ്യവസ്ഥകള്‍ പാലിക്കും.

ഉത്രം :  ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. അബദ്ധചിന്തകള്‍ ഉപേക്ഷിക്കും. വിദഗ്ദ്ധനിര്‍ദ്ദേശത്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ രൂപകല്പനചെയ്യും.

അത്തം : ആത്മവിശ്വാസം കുറയും. സാഹസപ്രവൃത്തികളില്‍ നിന്നും പിന്മാറണം. യാ ത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. അവസരങ്ങള്‍ നഷ്ടപ്പെടും.

ചിത്ര : ഔദ്യോഗിമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആർജവമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ചോതി : അവസരം പരമാവധി പ്രയോജനപ്പെടുത്തും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതയുണ്ടാകും. പ്രത്യുപകാരം ചെയ്യുവാനവസരമുണ്ടാകും.

വിശാഖം : അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ കര്‍മ്മമേഖലകള്‍ക്ക് രൂപരേഖ തയ്യാറാകും. കാര്യനിര്‍വ്വഹണശക്തിയും ഉത്സാഹവും ഉന്മേഷവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിക്കും.

അനിഴം : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിബന്ധനകള്‍ പാലിക്കും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ അകന്നുപോ കും.

തൃക്കേട്ട : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. വ രുമാനവും നീക്കിയിരുപ്പും വര്‍ദ്ധിക്കും. പുതിയ തൊഴിലവസരം വന്നുചേരും.

മൂലം : ധര്‍മ്മപ്രവൃത്തികള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും. പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദാനം ചെയ്യുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.

പൂരാടം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സന്താനങ്ങള്‍ മുഖാന്തിരം സഫലമാകും. മനഃ സാക്ഷിക്കുയോജിച്ച പ്രവര്‍ത്തികളില്‍ സംതൃപ്തിയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ തയ്യാറാകും.

ഉത്രാടം : ഈശ്വരാരാധനകളാല്‍ ആഗ്രഹസാഫല്യമുണ്ടാക്കി ചിന്തകള്‍ക്കതീതമായി പ്ര വര്‍ത്തിക്കുവാന്‍ സാധിക്കും. സ്വന്തം ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിയ് ക്കാതെ പ്രവര്‍ത്തിയ്ക്കണം. ഭക്ഷ്യവിഷബാധ ഏല്‍ക്കാതെ സൂക്ഷിയ്ക്കണം.

തിരുവോണം : പുതിയ ആശയങ്ങള്‍ ഉദിക്കും. സന്താനസൌഖ്യമുണ്ടാകും. സാമ്പ ത്തികവരുമാനം വര്‍ദ്ധിക്കും. വിദൂരപഠനത്തിന് അവസരമുണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യും. വ്യവസ്ഥകള്‍ പാലിക്കും.

അവിട്ടം : കടം കൊടുക്കരുത്. മദ്ധ്യസ്ഥതയ്ക്ക് പോകരുത്. അനാവശ്യമായി ആധി വര്‍ ദ്ധിക്കും. നിസ്സാരകാര്യങ്ങള്‍ക്കു പോലും തടസങ്ങള്‍ അനുഭവപ്പെടും. വാക്തര്‍ക്കത്തിനു പോകരുത്. സ്വസ്ഥതകുറയും.

ചതയം : പുതിയ തൊഴിലവസരമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. ചുമതലകള്‍ വര്‍ദ്ധിക്കും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകും. ചര്‍ച്ച പരാജയപ്പെടും.

പൂരോരുട്ടാതി : ചര്‍ച്ചകളും പരീക്ഷണങ്ങളും സന്ധിസംഭാഷണവും വിജയിക്കും. സ്വ പ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ഉത്രട്ടാതി : പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. വിജ്ഞാനം ആര്‍ജ്ജിക്കുവാന  വസരമുണ്ടാകും. പ്രതീക്ഷകള്‍ സഫലമാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസമു ണ്ടാകും.

രേവതി : സഹോദര സുഹൃത്സഹായഗുണമുണ്ടാകും. മുന്‍കോപം നിയന്ത്രിയ്ക്കണം. ജോലികൂടുതല്‍ അനുഭവപ്പെടും. യാത്രാക്ലേശം വര്‍ദ്ധിക്കും. നിന്ദാശീലം ഉപേക്ഷിക്കണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top