Flash News

പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകം; യോഗി ആദിത്യനാഥ് തിരക്കിലാണ്; പരിഹാസ ശരങ്ങളുമായി ശിവസേന

December 6, 2018

mediaone2018-112dc83223-fd59-4c5d-9379-98696dc6db28pjimage_5ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ അനാസ്ഥ കാണിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പരിഹാസ ശരങ്ങളുമായി ആഞ്ഞടിച്ച് ശിവസേന. യുപിയിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി പുനര്‍നാമകരണം ചെയ്യുന്ന തിരക്കിലായതിനാലാണ് യോഗിക്ക് സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതെന്ന് ശിവസേന കുറ്റപ്പെടുത്തി.

പാര്‍ട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ശിവസേന യോഗിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ‘യോഗിയുടെ ഭരണകാലത്ത് കലാപങ്ങള്‍ തുടരുകയാണ്. പശുവിറച്ചിയെ ചൊല്ലിയുള്ള കലാപത്തില്‍ ഒരു പോലീസുകാരനും സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്.പട്ടാളക്കാര്‍ക്കും പോലീസിനും മതമില്ല. അതുപോലെ തന്നെ അധികാരത്തിലിരിക്കുന്നവരും തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലാണ് വ്യാപൃതരാവേണ്ടത്’എന്നും ശിവസേന വ്യക്തമാക്കി.

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് നാമകരണം ചെയ്ത് ആളുകളുടെ സെന്റിമെന്റ്‌സ് വെച്ച് കളിക്കുമെന്നും ശിവസേന പരിഹസിച്ചു. രാമക്ഷേത്ര വിഷയം വീണ്ടും ഉന്നയിച്ചു കൊണ്ട് എന്നാണ് ക്ഷേത്രം പണിയുകയെന്നും ശിവസേന ചോദിച്ചു.

മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനബാദും സാംബജിനഗറെന്നും ധാരാശിവെന്നും നാമകരണം ചെയ്യുന്നതെന്നാണെന്നും ശിവസേന പരിഹാസ രൂപേണ ചോദിച്ചു. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നൈസാം പലായനം ചെയ്ത പോലെ ഒവൈസിയും ഓടിപ്പോവേണ്ടി വരുമെന്ന് അടുത്തിടെ യോഗി നടത്തിയ പരമാര്‍ശത്തെയും ശിവസേന അപലപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top