Flash News

ഓര്‍മ്മ സ്പർശം കൈരളി ടിവിയില്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു

December 6, 2018 , ജോസ് കാടാപുറം

CHICAGO FLYER (1)പ്രവാസി മലയാളികള്‍ക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓര്‍മ്മ സ്പര്‍ശത്തിന്റെ 25-ാമത് എപ്പിസോഡ് പിന്നിടുകയാണ് നിങ്ങളുടെ കൈരളിടിവിയില്‍. കൈരളി ടിവി യു എസ് എ യുടെ ട്രൈസ്റ്റേറ്റ് ബ്യൂറോ ചീഫ് ബിനു തോമസ് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന ഈ സംഗീത പരിപാടിയില്‍ നിരവധി ഗായകര്‍ അവരുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്കുവേണ്ടി ഗാനങ്ങള്‍ ആലപിച്ചു.

ഗാനാസ്വാദനം അത് ആത്മാവില്‍ അലിവുള്ളവന് കിട്ടുന്ന വരപ്രസാദമാണ്. മനസിന്റെ അടിത്തട്ടില്‍ നുരയിടുന്ന ചില പാട്ടുകള്‍ ഒന്ന് പാടി കേള്‍ക്കാന്‍, ആഗ്രഹിച്ച പാട്ടുകള്‍ ഓര്‍മ്മ സ്പര്‍ശത്തിലൂടെ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ദുഃഖത്തിന്റെ കൈപ്പുനീരിനെ പോലും അമൃതാക്കി മാറ്റുന്ന എത്രൊയോ ഗാനങ്ങള്‍ നമുക്കായി ഓര്‍മ്മ സ്പര്‍ത്തിന്റെ മുന്തിരി പാത്രത്തില്‍ നിന്ന് നമുക്കു ലഭിച്ചു. സംഗീതം ഒരു സാന്ത്വനമായി മാറുന്ന കാഴ്ചയാണ് ഓര്‍മ്മ സ്പര്‍ത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്.

LOGOപ്രണയവും വിരഹവും ഗാനത്തിലൂടെ ഓര്‍ത്തെടുക്കാന്‍ മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. മലയാള ഗാന ശാഖയിലെ ഒരുപിടി നല്ല ഗാനങ്ങള്‍ നമ്മുടെ പ്രിയ ഗായകര്‍ നമുക്കായി പാടുന്ന വേദിയാണ് ഓര്‍മ്മ സ്പര്‍ശം. തേന്‍മഴയായി മലയാളികള്‍ക്ക് മുന്നില്‍ പെയ്‌തിറങ്ങുന്ന പാട്ടിന്റെ പ്രളയകാലമാണ് ഓര്‍മ്മസ്പര്‍ശം. ഓര്‍ത്തെടുക്കാന്‍ കഴിയുന്ന എത്രയോ പാട്ടുകള്‍ അതിനെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഈ പരിപാടിയില്‍ അമേരിക്കന്‍ മലയാളി ഗായകരെ, അവതാരകരെ ഞങ്ങള്‍ ലോകമെങ്ങുമുള്ള സംഗീത ആസ്വാദകര്‍ക്കു നിങ്ങളെ പരിചയപ്പെടാന്‍ അവസരം ഒരുക്കുന്ന ഈ പരിപാടിയില്‍ എല്ലാവര്‍ക്കും അവസരം ഒരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.

25 എപ്പിസോഡ് പിന്നിടുന്ന ഈ പരിപാടിയുടെ രണ്ടാം സീസണ്‍ ചിക്കാഗോയില്‍ നിന്ന് ഉടന്‍ ആരഭിക്കുന്നു. കൈരളി ടി വിയുടെ പ്രോഗ്രാമുകള്‍ക്ക് പരസ്യം നല്‍കി സഹായിച്ചവരോടും പ്രേക്ഷകരോടുമുള്ള നന്ദിയും സ്നേഹവും ഞങ്ങള്‍ സമർപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു തോമസ് 516 322 3919, റോയ് മുളകുന്നം 847 363 0050.

flair newyork


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top