Flash News

ജലീലിനും ജയരാജനും പിന്നാലെ എകെ ബാലനും അനധികൃത നിയമന കുരുക്കില്‍

December 7, 2018

uyകോഴിക്കോട്: കിര്‍ത്താഡ്‌സില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം. മന്ത്രി എകെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണന്‍, എഴുത്തുകാരി കൂടിയായ ഇന്ദു മേനോന്‍, എസ് വി സജിത് കുമാര്‍, പിവി മിനി എന്നിവര്‍ക്കാണ് വിദ്യാഭ്യാസ യോഗ്യതയും ചട്ടങ്ങളും കണക്കിലെടുക്കാതെ നിയമനം നല്‍കിയിരിക്കുന്നത്. മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്ന പ്രത്യേക നിയമനം ഉപയോഗിച്ചാണ് നാല് പേരെയും നിയമിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങളിലെ ചട്ടം 39 ആണ് നാല് പേര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചത്.

വളരെയധികം മാനുഷിക പരിഗണന വേണ്ട സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ള ചട്ടമാണ് ചട്ടം 39. വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, നിപ്പ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കിയത് ഈ ചട്ടപ്രകാരമാണ്. മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ് ഇവിടെ ഉപയോിച്ചത്. എന്നാല്‍ കിര്‍താഡ്‌സില്‍ ഈ ചട്ടം ഉപയോഗിച്ച് നിയമനം നടത്തിയത് തികച്ചും ചട്ട വിരുദ്ധമായ കാര്യമാണ്. യോഗ്യതയില്ലാത്തവര്‍ക്ക്, കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ ഒരിക്കലും റൂള്‍ 39 ഉപയോഗിക്കാന്‍ പാടില്ല.

നിയമനം ലഭിച്ച മണിഭൂഷണ്‍ നിലവില്‍ കിര്‍താഡ്സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്. പി വി മിനി ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, സജിത് കുമാര്‍ ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, ഇന്ദുമേനോന്‍ ലക്ചററും മ്യൂസിയം മാനേജര്‍ പോസ്റ്റിലും ഉള്ളയാളുകളാണ്. നാല് പേരും കരാര്‍ അടിസ്ഥാനത്തിലാണ് കിര്‍താഡ്സില്‍ ജോലിക്ക് കയറിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top