Flash News

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം; അമ്പരിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

December 7, 2018

1234_6ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് മിക്ക ഫലങ്ങളും വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഇന്ത്യ ടുഡേ, സി വോട്ടര്‍, എബിപി എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുതിയത്. അതേസമയം ബിജെപി മുന്നേറ്റം നടത്തുമെന്നാണ് ടൈംസ് നൗവും ജന്‍ കി ബാത്തും പറയുന്നത്.

രാജസ്ഥാനും മധ്യപ്രദേശും കോണ്‍ഗ്രസ് കീഴടക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം തെലങ്കാനയില്‍ ടിആര്‍എസ് വീണ്ടും ഭരണം നേടും. മിസോറാമിലാകട്ടെ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നുമാണ് പ്രവചനം.

മധ്യപ്രദേശ്‌

ഇന്ത്യ ടുഡേ : കോണ്‍ഗ്രസ് 104-122, ബിജെപി 102-120

സി വോട്ടര്‍ : കോണ്‍ഗ്രസ് 110-126, ബിജെപി 90-106
എബിപി : കോണ്‍ഗ്രസ് 126, ബിജെപി 94
ജന്‍ കി ബാത് : ബിജെപി 108-128, കോണ്‍ഗ്രസ് 95-115
ടൈംസ് നൗ : ബിജെപി 126, കോണ്‍ഗ്രസ് 89, ബിഎസ്പി 6

രാജസ്ഥാന്‍

ടൈംസ് നൗ– CNX :കോണ്‍ഗ്രസ്– 105, ബി.ജെ.പി– 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119– 141, ബി.ജെ.പി 55–72

സി വോട്ടര്‍: കോണ്‍ഗ്രസ് 129–145, ബി.ജെ.പി 52–68

ജന്‍ കി ബാത്: ബി.ജെ.പി– 83–103, കോണ്‍ഗ്രസ് 81– 101

ഛത്തീസ്ഗഡ്‌

ടൈംസ് നൗ: ബി.ജെ.പി–46. കോണ്‍ഗ്രസ് – 35

ജന്‍ കി ബാത്: ബി.ജെ.പി–44, കോണ്‍ഗ്രസ് –40

സി വോട്ടര്‍: കോണ്‍ഗ്രസ് –46,ബി.ജെ.പി – 39,

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 55–65, ബി.ജെ.പി 21–31


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top