Flash News

ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാനതല കളക്ട്രേറ്റ് ഉപവാസസമരങ്ങള്‍ക്ക് തുടക്കമായി; ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ഷകര്‍ സംഘടിച്ചുനീങ്ങും: വി.സി.സെബാസ്റ്റ്യന്‍

December 7, 2018 , പ്രസ് റിലീസ്

Kannur Collectrate March copy

ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാനതലത്തില്‍ നടത്തുന്ന കളക്ട്രേറ്റ് ഉപവാസസമരം കണ്ണൂര്‍ കളക്ട്രേറ്റിന് മുമ്പില്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പ്രസംഗിക്കുന്നു

കണ്ണൂര്‍: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാരുകളുടെ നിലപാട് ഇനി വച്ചു പൊറുപ്പിക്കാനാവില്ലെന്ന് ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍. കര്‍ഷകരുടെ കടം പൂര്‍ണ്ണമായി എഴുതിത്തള്ളുക, ജപ്തി ലേല നടപടികള്‍ അവസാനിപ്പിക്കുക, റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക മഹാസംഘ് കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തുന്ന സംസ്ഥാനതല ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആഗോള കാര്‍ഷിക കരാറുകള്‍ രാജ്യത്തെ കര്‍ഷകന്‍റെ നിലനില്‍പ്പിനെപ്പോലും ഇല്ലാതാക്കുകയാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ കൃഷിക്കും കര്‍ഷകന്‍റെ ജീവനും ഭീഷണിയുയര്‍ത്തുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം നടപ്പാക്കുന്ന സര്‍ക്കാരിന്, കൃഷിയെയും കര്‍ഷന്‍റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിസംഗമായ നിലപാടാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കാര്‍ഷികോല്പന്നങ്ങളുടെ വില കുത്തനെ ഇടിയുമ്പോഴും ഉദാര ഇറക്കുമതി നയം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മാറിയ കാലഘട്ടത്തില്‍ വിളമാറ്റ കൃഷിയിലേയ്ക്ക് കര്‍ഷകസമൂഹം മാറേണ്ടതുണ്ടെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടിയില്‍ അവകാശരേഖ അവതരിപ്പിച്ചു. ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന വൈസ്ചെയര്‍മാന്‍ ഡിജോ കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം ജില്ലാ പ്രസിഡന്‍റ് സ്കറിയ നെല്ലംകുഴി, സുരേഷ് കുമാര്‍ ഓടപ്പന്തിയില്‍, ഫാ.സോണി വടശേരില്‍, ഫാ.സ്കറിയ കല്ലൂര്‍, കെ.വി.ബിജു, ബേബി സക്കറിയ, ദേവസ്യ കൊങ്ങോല, ജോയി കണ്ണംചിറ, മാണി പാലയ്ക്കല്‍, കൊല്ലം പണിക്കര്‍, രാജു സേവ്യര്‍ ഇടുക്കി, ഹരിദാസ് മംഗലശേരി, പി.സതീഷ് കുമാര്‍, ജോസഫ് തോമസ്, മാര്‍ട്ടിന്‍ തോമസ്, ജോണ്‍ ജോസഫ്, എന്‍.ജെ.ചാക്കോ, രാജീവന്‍ കോളയാട്, ജേക്കബ് മേലേടത്ത്, സന്തോഷ് എറണാകുളം, റയിനി കടവുകുന്നേല്‍, ലാലി ജോര്‍ജ് നാമല, സണ്ണി തുണ്ടത്തില്‍, ജോസഫ് വടക്കേക്കര, ജോര്‍ജ്ജ് പുത്തേട്ട്, മാത്യു മുണ്ടിയാനിയില്‍, പി.സി.ജോസ്, ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം നാലിന് നടന്ന സമാപന സമ്മേളനത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് നാരങ്ങാനീര് നല്‍കി ഉപവാസസമരം അവസാനിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കര്‍ഷക മഹാസംഘ് വയനാട് ജില്ലാ നേതൃസമ്മേളനം മാനന്തവാടിയില്‍വെച്ച് നടക്കും.

പി.റ്റി.ജോണ്‍
ജനറല്‍ കണ്‍വീനര്‍

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top