Flash News

സ്കൂള്‍ കലാമേള; വിധി നിര്‍ണ്ണയം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്; സ്റ്റേജുകളില്‍ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് മത്സരാര്‍ത്ഥികള്‍

December 8, 2018

kalolsavam-1സ്‌കൂള്‍ കലാമേളയിലെ വിധി നിര്‍ണ്ണയം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കണമെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിധി നിര്‍ണയത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. തെറ്റ് കണ്ടാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും വിധി കര്‍ത്താക്കളോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഈ വർഷത്തെ അനുഭവം വിലയിരുത്തി സംസ്ഥാന കലോത്സവം അടുത്ത വർഷം മുതൽ മൂന്നു ദിവസമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ പറഞ്ഞിരുന്നു. പ്രളയാനന്തരമുള്ള മാനവികതയുടെ മാതൃകയാണ് കലോത്സവ വേദികളിൽ കാണുന്നത്. നിരവധി സംഘടനകൾ സൗജന്യ സേവനങ്ങൾ കലോത്സവത്തിൽ നൽകുന്നു. എല്ലാ വർഷത്തെയും പോലെ ഭംഗിയായിത്തന്നെ കലോത്സവം പൂർത്തിയാക്കും. കുരുന്നുകളുടെ സർഗശേഷി പ്രകടനത്തിനുള്ള വേദിയാണ് നമ്മുടെ മുന്നിൽ. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രാഥമിക സൗകര്യങ്ങള്‍ പോലും മിക്ക സ്റ്റേജുകളിലുമില്ലെന്ന് പരാതി

youthfestivalആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. 75 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക. ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.

ഇന്നലെ ആരംഭിച്ച കലോത്സവ വേദിയില്‍ ഇതുവരെ 413 അപ്പീലുകളാണ് എത്തിയത്.ആദ്യ ദിവസമായ ഇന്നലെ പല മത്സരങ്ങളും അര്‍ദ്ധരാത്രിവരെ നീണ്ടു.

വേദികളിലെ സൗകര്യക്കുറവായിരുന്നു ആദ്യ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന പരാതി. ചെലവ് ചുരുക്കിയാണ് കലാമേള നടത്തുന്നതെങ്കിലും പ്രാഥമിക സൗകര്യങ്ങള്‍ പോലും മിക്ക സ്റ്റേജുകളിലുമുണ്ടായിരുന്നില്ലെന്ന് മല്‍സരാര്‍ത്ഥികള്‍ പറയുന്നു. രക്ഷിതാക്കളും ഇതേ പരാതി തന്നെ ഉന്നയിച്ചിരുന്നു. മത്സരം കഴിഞ്ഞിറങ്ങിയവരെല്ലാം തന്നെ പറയാനുണ്ടായിരുന്നത് വേദികളിലെ അസൗകര്യങ്ങളെക്കുറിച്ചായിരുന്നു. ചെലവ് ചുരുക്കിയാണ് മേള നടത്തുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സംഘാടക സമിതി ജാഗ്രത പുലര്‍ത്തണമെന്നാണ് മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആവശ്യം.

ആദ്യദിവസത്തെ നാടന്‍പാട്ട് വേദിയില്‍ തിരശ്ശീല ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങേണ്ട നാടന്‍പാട്ട് ആരംഭിച്ചത് 11 മണിക്കായിരുന്നു. രക്ഷിതാക്കളും മത്സരാര്‍ത്ഥികളും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വേദിയില്‍ തിരശ്ശീലയിടാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top