Flash News

സ്കൂള്‍ കലോത്സവം 2018: മൈലാഞ്ചിയിട്ട ഹൂറിമാര്‍ ഒപ്പനച്ചുവടു വെച്ച് അരങ്ങു തകര്‍ത്തു

December 8, 2018

1544239832_oppana+1സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ മൈലാഞ്ചിയിട്ട ഹൂറിമാര്‍ ഒപ്പന ചുവടു വെച്ച് വേദി കീഴടക്കി. വയലാർ കവിതയായ ആയിഷയുടെ പേരിലുള്ള വേദിയിൽ ഒപ്പന മത്സരം മുന്നേറും തോറും ആസ്വാദകരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. മലബാറിന്‍റെ തനതു കലാരൂപമായ ഒപ്പനയ്ക്കാണ് ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകരെത്തിയതും. മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും വിവാഹ വർണനകളാണ് മാപ്പിളപ്പാട്ടിന്‍റെ ഇശലുകളായി വേദിയാകെ നിറഞ്ഞത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കടകശ്ശേരി എെഡിഎൽ സ്കൂളിലെ വിദ്യാർഥിനികളുടെ ചുവടുകളോടെയാണ് വേദി ഉണർന്നത്.

“ഓതിടൈ ബിസ്മിഹംദൂരത്ത് ബില്ലി ശുക്റ് അഹദിലായ്…” എന്ന ഒപ്പനപ്പാട്ടിന് ഹൂറിമാർ ചുവടുവച്ചപ്പോൾ മുതൽ നിറഞ്ഞ സദസ് വലിയ പിന്തുണയുമാ‍യി ഒപ്പം കൂടി.മത്സരാർഥികൾ എത്താൻ വൈകിയതിനെതുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് മത്സരം ആരം‍ഭിച്ചത്. ലോകായുക്തയുടെ അപ്പീലുകൾ ഉൾപ്പടെ 26 ടീമുകൾ വേദിയിലെത്തിയതോടെ മത്സരം അവസാനിക്കാൻ മണിക്കൂറുകൾ വൈകി.

image

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top