Flash News

ചൊവ്വയിലെ ശബ്ദം ഇനി ഭൂമിയില്‍ ; ഓഡിയോ പുറത്ത് വിട്ട് നാസ

December 8, 2018 , .

marsചൊവ്വയില്‍ കാറ്റൂതുന്ന ശബ്ദം ഇനി ഭൂമിയില്‍ കേള്‍ക്കാം. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ഹൂങ്കാര ശബ്ദം നാസയുടെ ഇന്‍സൈറ്റ്‌ ലാന്ററാണ് പുറത്ത്‌വിട്ടത്. മണിക്കൂറില്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റിലെ സോളാര്‍ പാനലിന് മുകളിലൂടെ കടന്നുപോയപ്പോഴാണ് ശബ്ദം പകര്‍ത്തിയത്. നവംബര്‍ 26നാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്.

എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്‌മോ മീറ്റര്‍ എന്നീ രണ്ട് സെന്‍സറുകളാണ് കാറ്റിന്റെ പ്രകമ്പനം പകര്‍ത്തിയത്. 15 മിനുട്ട് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുളളത്. ചൊവ്വാ പ്രതലത്തില്‍ നേരിട്ട് സ്ഥാപിക്കുന്ന അത്യാധുനിക സീസ്‌മോമീറ്ററിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങള്‍ അഥവാ ചൊവ്വാകുലുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിവരങ്ങള്‍ കണ്ടെത്താന്‍ ഇന്‍സൈറ്റ് ലാന്റര്‍ ശ്രമിക്കും. എകദേശം നൂറ് കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top