Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കൈതച്ചക്കയില്‍ വെച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു   ****    പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം വര്‍ഗീയവത്ക്കരിച്ചെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്   ****    കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം   ****    കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍   ****    കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി   ****   

ഡബ്ല്യൂ.എം.സി അമേരിക്ക റീജന്‍ റിലീസ് ചെയ്ത ‘An Oath For Survival’ ഹ്രസ്വ ചിത്രം ഒരു പുതിയ ‘ഉണര്‍‌വ്’

December 9, 2018 , പി.സി. മാത്യു

Untitledഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജന്‍ പരിസ്ഥിതി ബോധവത്കരണത്തിനായി നിര്‍മിച്ചു അടുത്ത കാലത്തു റിലീസ് ചെയ്ത ഹൃസ്വ ചിത്രം യൂട്യൂബില്‍ വൈറലാകുന്നു. അതോടൊപ്പം മലയാള മണ്ണിനും അമേരിക്കന്‍ മണ്ണിനു പ്രകൃതി സംരക്ഷണത്തിന് പുതിയ അറിവും ഉണര്‍വും, യുവ തലമുറയുടെ പ്രതിജ്ഞയും ആയി മാറുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള രണ്ടു ചെറു മൂവികള്‍ ആയി റിലീസ് ചെയ്തതായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യു പറഞ്ഞു. ഒമാന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ടി.കെ. വിജയന്‍ പ്രൊഡ്യൂസറായും അമേരിക്കന്‍ ഭാരവാഹികള്‍ സഹ പ്രൊഡ്യൂസര്‍മാരുമായി നിര്‍മിച്ച ഷോര്‍ട് ഫിലിം രചിച്ചു സംവിധാനം ചെയ്തത് നോവലിസ്റ്റ് കൂടിയായ പ്രൊ. കെ.പി. മാത്യുവാണ്. ഇംഗ്ലീഷില്‍ ‘An Oath For Survival’ എന്ന പേരിലും മലയാളത്തില്‍ ‘ഉണര്‍വ്’ എന്ന പേരിലുമാണ് പ്രകൃതി സംരക്ഷണത്തിന് വേണ്ടതായ വളരെ അധികം വിവരങ്ങള്‍ അടങ്ങിയ മനോഹരമായ ചിത്രങ്ങള്‍ യുട്യൂബില്‍ കൂടി ലഭിക്കുക.

കവിയൂര്‍, തിരുവല്ലയില്‍ ശങ്കരമംഗലം പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റും, അദ്ധ്യാപകരും മറ്റു അഭിനേതാക്കളും ക്യാമറാമാന്മാരും അകമഴിഞ്ഞു പ്രവര്‍ത്തിച്ചാണ് ഈ ചിത്രങ്ങള്‍ ലോകത്തിനു കാഴ്ച വെച്ചത്.

Untitled2ഇംഗ്ലീഷ് പതിപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സിയില്‍ നടത്തിയ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ റിലീസ് ചെയ്തപ്പോള്‍ മലയാളം പതിപ്പ് ശങ്കരമംഗലം പബ്ലിക് സ്‌കൂളില്‍ വച്ച് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു. മത്തായി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു റിലീസ് ചെയ്തു. അമേരിക്ക റീജന്‍ ചെയര്‍മാന്‍ പി.സി. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ എന്നിവര്‍ സംയുക്തമായി നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.

മുപ്പതു മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ഹൃസ്വ ചിത്രത്തില്‍ മനോഹരമായ പാട്ടും നൃത്തവും മാത്രമല്ല നാടകീയമായ പരിസ്ഥിതി സംഭവ വികാസങ്ങളും കാണാന്‍ കഴിയും. വിശിഷ്ടാതിഥികള്‍ ഉള്‍പ്പടെ സദസ്യര്‍ക്കു വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചു. നമ്മുടെ പൂര്‍‌വികര്‍ നമുക്ക് കൈമാറിയ സുന്ദരമായ പ്രകൃതി വരുംതലമുറയ്ക്ക് അതേപടി കൈമാറേണ്ടതായ ഉത്തരാദിത്വം നമുക്കുണ്ടെന്നും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഈ ഉദ്യമം മറ്റുള്ളവര്‍ക്ക് മാതൃക യാകട്ടെ എന്ന് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ആശംസിച്ചു.

മാലിന്യ വിഷയവുമായി നിത്യേന മല്ലടിക്കുന്ന പോളച്ചിറക്കല്‍ ഇത്തരം അറിവ് പകരുന്ന ഡോക്യൂമെന്ററികള്‍ കേരളത്തിലെ മാത്രമല്ല ലോകം എമ്പാടും കാണിക്കുവാനും വരും തലമുറയ്ക്ക് അറിവ് പകരുന്നതും ആകട്ടെ എന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Untitled1സംവിധായകന്‍ പ്രൊ. കെ.പി. മാത്യു ചിത്രങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി പ്രതിപാദിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി. യു. മത്തായി, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ദീര്‍ഘ വീക്ഷണത്തെ പ്രകീര്‍ത്തിക്കുകയും അനേകര്‍ക്ക് അറിവ് പകരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തകനായ കേരള കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് കുളങ്ങര ചിത്രത്തിന്റെ പ്രൊഡക്ഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുക്തകണ്ഠം പ്രശംസിച്ചതോടൊപ്പം താന്‍ നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

ചടങ്ങില്‍ കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, റവ. ഫാ. അനൂപ് സ്റ്റീഫന്‍, പ്രൊ. ലാത്തറ, തമ്പാന്‍ തോമസ്, സ്‌കൂള്‍ മാനേജര്‍ എന്‍.ആര്‍.ജി.പിള്ള, പഞ്ചായത്ത് മെമ്പര്‍ രാജേഷ്, ഹെഡ്മിസ്‌ട്രസ് ശ്രീമതി ലൈല, ബാബു കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സ് (തിരുവല്ല) എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഡ്വ. ഡോ. രാജീവ് രാജധാനി സ്വാഗതം ആശംസിച്ചു. പ്രൊഫ. കെ.പി. മാത്യു നന്ദി പ്രകാശിപ്പിച്ചു.

മാനവരാശിക്ക് പ്രകൃതി സംരക്ഷണത്തിനായി അറിവ് പകരുന്ന ഇംഗ്ലീഷിലും മലയാളത്തിലും നിര്‍മിച്ച ഹൃസ്വ ചിത്രങ്ങള്‍ക്കു പിന്നില്‍ കഠിനാധ്വാനം ചെയ്ത ഏവരേയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, അഡ്മിന്‍ വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സിറിയക് തോമസ്, അമേരിക്ക റീജന്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട് എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top