Flash News

ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല

December 10, 2018

sabarimala-10കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് പമ്പയില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. മൂന്നുപേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം. സർക്കാർ നിലപാട് മാറ്റാൻ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിത അവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞ. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

chennithതീര്‍ഥാടകര്‍ കൂടണമെങ്കില്‍ നിരോധാജ്ഞ പിന്‍വലിക്കണം. നട തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ്. സഭ സ്തംഭനവുമായി മുന്നോട്ട് പോയെങ്കിലം മറ്റ് ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അവസരം തേടി സമരം പുറത്തേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം തീരുമാനിച്ചത്.

പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപിനം പഴയകാലത്തെ മുതലാളിമാര്‍ തൊഴിലാളികളോട് സ്വീകരിച്ച സമീപനമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ സഭയില്‍ നിന്ന് രണ്ടുതവണ ഇറങ്ങിപ്പോയി.സഭാ നടപടികള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്ന് സര്‍ക്കാരിന് തന്നെ താല്‍പ്പര്യമില്ല. ബ്രൂവറി, ഡിസ്റ്റിലറിക്ക് ശേഷം സര്‍ക്കാരിന്‍റെ മറ്റൊരു വലിയ അഴിമതി ഇന്ന് ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാരിന് സഭ പിരയണമെന്നുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ, എം എൽ എ മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ കവാടത്തിൽ യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top