Flash News

ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും

December 10, 2018

imageജി ക്യൂ മാഗസിന്റെ 2018ലെ ജനസ്വാധീനമുളള യുവത്വങ്ങളില്‍ പാര്‍വ്വതി തിരുവോത്തും സ്ഥാനം പിടിച്ചു. അമ്പത് പേരടങ്ങുന്ന പട്ടികയില്‍ നയന്‍താര, തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോന്‍ എന്നിവരുമുണ്ട്. ബിസിനസ്സ്, കായികം,വിനോദം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ച് 40 വയസ്സിന് താഴെയുളളവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുളളത്.

ശക്തമായ അഭിനയമികവുകൊണ്ട് സിനിമയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് പാര്‍വ്വതി തിരുവോത്ത് .അഭിനയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സധൈര്യം തുറന്നു പറഞ്ഞ പാര്‍വ്വതിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പാര്‍വ്വതി .

ദക്ഷിണേന്ത്യന്‍ സിനിമകളിലെ അഭിനയത്തിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേര് കരസ്ഥമാക്കിയ നടിയാണ് നയന്‍താര. ഈ അടുത്ത് ഫോബ്‌സ് മാസിക പുറത്ത് വിട്ട പട്ടികയിലും നയന്‍താര ഇടംപിടിച്ചിരുന്നു. ജാതി രാഷ്ട്രീയത്തെക്കുറിച്ച് തന്റെ സിനിമകളിലൂടെ ശക്തമായ തുറന്നു പറച്ചിലുകള്‍ നടത്തിയ സംവിധായകനാണ് പാ രഞ്ജിത്ത്. സിനിമയിലും സാമൂഹിക ഇടപെടലുകളിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ പാ രഞ്ജിത്ത് മടിക്കാറില്ല. മീ ടൂ മുവ്‌മെന്റിലൂടെ ജനശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സന്ധ്യ മേനോന്‍. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ഒരുപാട് അതിക്രമങ്ങള്‍ സന്ധ്യാമേനോന്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് തപസി പന്നു, ആയുഷ്മാന്‍ ഖുരാന , മിതാലി പാല്‍ക്കര്‍ എന്നിവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top