Flash News

ഇസിന്‍ ഹാഷ് – അറബ് ലോകത്തിന് പ്രിയപ്പെട്ട മലയാളിയായ കുഞ്ഞന്‍ മോഡല്‍

December 10, 2018 , മുഫീദ മാലിക്

76758-modalഅറബ് ലോകത്തിന് പ്രിയപ്പെട്ട കുഞ്ഞന്‍ മോഡലായിത്തീര്‍ന്നിരിക്കുകയാണ് വിവിധ പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആറു വയസ്സുകാരന്‍ ഇസിന്‍ ഹാഷ്. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച് ‘അറബി കുട്ടി’യായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇസിന്‍ മലയാളി ആണെന്ന് അധികം ആര്‍ക്കും അറിയില്ല.

അറബ് ലോകത്തെ മാധ്യമങ്ങളില്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ ആറ് വയസുകാരന്‍. യുഎഇ 47-ാം ദേശീയ ദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയേന്തിയ ഇസിന്‍റെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നു.

ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊക്കെ അറബികളുടെ ഹൃദയം കവരാന്‍ ഇസിനെ വേണം. യുഎഇയില്‍ ഏറ്റവും ഡിമാന്‍റുള്ള കുട്ടി മോഡലാണ് ഇസിന്‍‍. മലയാളിയാണെങ്കിലും അറബി കുട്ടികളോടുള്ള രൂപ സാദൃശ്യമാണ് ഇസിനെ താരമാക്കിയത്. അജ്‍മാന്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ കെ.ജി 2 വിദ്യാര്‍ത്ഥിയാണ് ഇസിന്‍.

രണ്ട് വയസുള്ളപ്പോള്‍ മുതല്‍ സ്റ്റൈലായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങിയ ഇസിന്‍റെ കഴിവുകള്‍ മാതാപിതാക്കള്‍ തന്നെയാണ് തിരിച്ചറിഞ്ഞത്. അച്ഛന്‍റെ ഐഫോണിനായി കരയുന്ന ഇസിന്‍റെ വീഡിയോ പ്രവാസികള്‍ക്കിടയില്‍ വൈറലായിരുന്നു. പൊഫഷണല്‍ പരസ്യ ഏജന്‍സുകളുമായി ബന്ധം സ്ഥാപിച്ചതോടെയാണ് വന്‍ ബ്രാന്‍ഡുകള്‍ ഇസിനെ തേടിയെത്തിയത്.

ഫുട്ബോള്‍ ഇതിഹാസങ്ങളായ സ്റ്റീവൻ ജറാഡിനേയും ഗാരി മക്കലിസ്റ്റെറിനെയും ഇന്‍റര്‍വ്യൂ ചെയ്ത് താരമായ കുട്ടിയാണ് ഇസിന്‍. വാര്‍ണര്‍ബ്രോസ്, ലിവര്‍പൂള്‍, ഡു, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഐകിയ, സെന്‍റര്‍പോയിന്‍റ്, ഹോം സെന്‍റ്, ജാഗ്വാര്‍ വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയഷുവര്‍, റെഡ് ടാഗ് എന്നിങ്ങനെ നിരവധി പരസ്യങ്ങളില്‍ ഇസിന്‍ അഭിനയിച്ചു.

ദുബായ് ടൂറിസം, അബുദാബി ഗവണ്‍മെന്‍റ്, ദുബായ് സമ്മര്‍ സര്‍പ്രൈസ് തുടങ്ങിയ സര്‍ക്കാര്‍ പരസ്യങ്ങളിലുമുണ്ട് ഇസിന്‍. സൗദി എനര്‍ജി എഫിഷ്യന്‍സിയുടേതുള്‍പ്പെടെയുള്ള പരസ്യങ്ങളില്‍ സൗദി ബാലനായും വേഷമിട്ടു. ഷൂട്ടിലും മറ്റും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നതിനാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്കൊക്കെ ഇസിനെ വളരെ ഇഷ്ടമാണെന്ന് അമ്മ നസീഹയും പറയുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top