Flash News

വിദ്വേഷ പ്രചരണങ്ങളിലൂടെ അണികളെ ഇളക്കി വിടുന്ന യോഗിയെ യു.പി. മുഖ്യമന്ത്രിയാക്കിയത് മോദി ചെയ്ത നമ്പര്‍ വണ്‍ മണ്ടത്തരമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത

December 10, 2018

YOGIലഖ്‌നൗ: വില കുറഞ്ഞ വിദ്വേഷ പ്രചരണങ്ങള്‍ വോട്ടിനു വേണ്ടി ആയുധമാക്കുന്ന യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയാക്കിയതാണ് നോട്ടുനിരോധനത്തേക്കാള്‍ നരേന്ദ്രമോദി കാണിച്ച ഏറ്റവും വലിയ മണ്ടത്തരമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം യോഗിയെ വിമര്‍ശിക്കുകയും മോദിയെ പരിഹസിക്കുകയും ചെയ്തുകൊണ്ട് ലേഖനം എഴുതിയിരിക്കുന്നത്. മോദിയുടെ രാഷ്ട്രീയഭാവിതന്നെ യോഗി ഇല്ലാതാക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രചാരണമുഖമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞുവെന്നത് സത്യമാണ്. എന്നാല്‍, അതുകൊണ്ടൊന്നും വോട്ട് സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. യോഗിയെ കണ്ടല്ല യു.പി. നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി ജയിച്ചത്. സ്വന്തം അണികളെ വിലകുറഞ്ഞ വിദ്വേഷപ്രചാരണങ്ങളിലൂടെ ഇളക്കിവിടാന്‍ മാത്രം കഴിയുന്ന നേതാവാണ് യോഗി.

ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. ലാഹോറില്‍ ദുരന്തമുണ്ടായാല്‍ പെഷവാറിലും അത് പ്രതിഫലിക്കുമെന്നൊരു പഞ്ചാബി ചൊല്ലുണ്ടെന്നും യോഗിയുടെ രീതികള്‍ മോദിയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് ശേഖര്‍ ഗുപ്തയുടെ വാദം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top