Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-ന്

December 10, 2018 , ജോയിച്ചന്‍ പുതുക്കുളം

XMAS_picഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു റോളിംഗ് മെഡോസിലുള്ള (Near 2904 Golf Road) മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road, Rolling Medows, IL) വച്ചു നടത്തപ്പെടുന്നതാണെന്ന് ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി കുമാര്‍, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രാര്‍ത്ഥിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി ഇല്ലിനോയ്‌സിലെ പുതിയ ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്കര്‍, യു.എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷണ്‍, കോണ്‍ഗ്രസ് മാന്‍ ബ്രെഡ് ഷിന്‍ഡര്‍, മറ്റ് സ്റ്റേറ്റ് സെനറ്റര്‍മാര്‍, മേയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന കരോള്‍ സര്‍വീസ്, ഡാന്‍സ്, സ്കിറ്റ് എന്നിവയുണ്ടായിരിക്കും. ക്രിസ്തുമസ് ഡിന്നറും ഈവര്‍ഷം ഒരുക്കിയിട്ടുണ്ട്.

ഈവര്‍ഷം ആദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ കൂട്ടായുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഏതെങ്കിലും ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ gladsonvarghese@sbcglobal.net-ല്‍ ബന്ധപ്പെടുക.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top