Flash News

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങിന് ഫൊക്കാനയുടെ സ്പോണ്‍സര്‍ഷിപ്പ്

December 11, 2018 , .

msreefokana1ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ സ്‌പോണ്‍സര്‍ഷിപ്പ്. ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യൂജെഴ്സിയില്‍ നടന്ന ചങ്ങില്‍ കൈമാറി.

കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യാ പ്രസ്‌ ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍ മലയാളികളായ പത്രപ്രവര്‍ത്തകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഫൊക്കാന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ്. ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങളുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക.

ഇന്ത്യ പ്രസ്‌ ക്ലബ്ബ് മാധ്യമശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ്, ചീഫ് കണ്‍സള്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തങ്ങളെ ഫൊക്കാന അഭിനന്ദിച്ചു.

ഇന്ത്യ പ്രസ്‌ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡീഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്സ് എന്നിവര്‍ അറിയിച്ചു.

 

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top