Flash News

ഇന്നത്തെ നക്ഷത്ര ഫലം (13 ഡിസംബര്‍ 2018)

December 13, 2018

astrologyഅശ്വതി : മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാധിക്കും. കലാകായികപരിശീലനങ്ങള്‍ പുനരാരംഭിക്കും. വാഹനം ഉപയോഗിക്കരുത്. പരദ്രവ്യാസക്തി ഉപേക്ഷിക്കണം. വഞ്ചനയില്‍ അകപ്പെടരുത്.

ഭരണി : അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ ഉദ്യോഗം രാജിവെക്കും. വാക്‌വാദ ങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറും. അനുഭവമില്ലാത്ത കരാറുജോലിയില്‍ നിന്നും പിന്മാറും.

കാര്‍ത്തിക : പുതിയ ഗൃഹം വാങ്ങുവാന്‍ തീരുമാനിക്കും. കുടുംബത്തില്‍ സ്വസ്ഥത യും ദാമ്പത്യഐക്യവും ഉണ്ടാകും. സുഹൃത് സഹായഗുണത്താല്‍ വിദേശ ഉദ്യോഗം ലഭിക്കും.

രോഹിണി : അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ യുക്തിതോന്നും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിക്കും. ശാസ്ത്രീയപ്രായോഗിക വശങ്ങള്‍ സമന്വയിപ്പിച്ച്  പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു രൂപകല്പന ചെയ്യും.

മകയിരം : നീതിയുക്തമായ പ്രവര്‍ത്തനത്താല്‍ ലക്ഷ്യപ്രാപ്തികൈവരും. സുരക്ഷിതത്ത്വമുള്ള ഉദ്യോഗം ലഭിക്കും. അനൌദ്യോഗികമായി സാമ്പത്തികവരവുണ്ടാകും.

തിരുവാതിര : വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. മംഗളവേളയില്‍ സജീവ സാന്നിദ്ധ്യം വേണ്ടിവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സംഘനേതൃത്വസ്ഥാ നം ഏറ്റെടുക്കും.

പുണര്‍തം : ഉദാസീനമനോഭാവവും ഉപേക്ഷാമനഃസ്ഥിതിയും ഉണ്ടാകും. വിപരീതചിന്ത കള്‍ വര്‍ദ്ധിക്കും. സാമ്പത്തികബുദ്ധിമുട്ട് അനുഭവപ്പെടും. വ്യവസ്ഥകള്‍ പാലിക്കു വാന്‍ കഠിനപ്രയത്നം വേണ്ടിവരും.

പൂയ്യം : പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള ആര്‍ജ്ജവമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പുത്രന് സാമ്പത്തികസഹായം ചെയ്യും.

ആയില്യം : വിദേശത്തു വസിക്കുന്ന ബന്ധുവിരുന്നുവരും. പുതിയ വാഹനം വാങ്ങു വാന്‍ തയ്യാറാകും. അറിയാതെ ചെയ്തുപോയ തെറ്റിന്  പ്രായശ്ചിത്തം ചെയ്യുവാനവസര മുണ്ടാകും.

മകം : പുത്രന്‍റെ നിര്‍ബന്ധത്താല്‍ പൂര്‍വ്വികസ്വത്ത് ഭാഗം വെക്കും. കഴിവുപ്രകടപ്പിക്കുവാന്‍ അവസരമുണ്ടാകും. കാര്യനിര്‍വ്വഹണശക്തിയും മനോധൈര്യവും വര്‍ദ്ധിക്കും.

പൂരം : വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. ചില ചുമതലകള്‍ സന്താനങ്ങളെ ഏല്പിക്കും. കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുട ങ്ങിവെക്കും.

ഉത്രം : സമ്മാനപദ്ധതികളില്‍ വിജയിക്കും. പുതിയ പാഠ്യപദ്ധതിക്ക് ചേരുവാന്‍ യാത്രപുറപ്പെടും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ചര്‍ച്ചയില്‍ വിജയിക്കും.

അത്തം : സംയുക്തസംരംഭത്തില്‍ നിന്നും നിരുപാധികം പിന്മാറും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പാഠ്യപദ്ധതി സമര്‍പ്പിക്കുവാന്‍ തയ്യാറാകും. ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും.

ചിത്ര : സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. പുതിയ പദ്ധതികള്‍ക്കു രൂ പകല്പന തയ്യാറാകും. വിദേശയാത്രക്കു അനുമതി ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.

ചോതി : പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമിവില്ക്കുവാന്‍ തയ്യാറാകും. സൗഹൃദസം ഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ഉദിക്കും. തൊഴില്‍തടസങ്ങള്‍ നീങ്ങുവാന്‍ പ്ര ത്യേക ഈശ്വപ്രാര്‍ത്ഥനകള്‍ നടത്തും.

വിശാഖം : ശമ്പളം കുറവാണെങ്കിലും നല്ല സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. ആ രോഗ്യം തൃപ്തികരമായിരിക്കും. അനുഭവങ്ങള്‍ പങ്കുവെക്കുവാനവസരമുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും.

അനിഴം : പ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസൌഖ്യമുണ്ടാകും. ഏകദിന വിനോദയാത്രക്കവസരമുണ്ടാകും.

തൃക്കേട്ട : ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ കരാറുജോലിയില്‍ ഒപ്പുവെക്കും. വ്യവസ്ഥകള്‍ പാലിക്കും.

മൂലം : സേവനസാമര്‍ത്ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. പൂര്‍വ്വികര്‍ നടത്തിവന്നിരുന്ന പ്രവര്‍ത്തനമേഖലകള്‍ വിപുലീകരിക്കുവാന്‍ തയ്യാറാകും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിക്കും.

പൂരാടം : മേലധികാരിയുടെ ആജ്ഞകള്‍ അനുസരിക്കും. പ്രാചീനസംസ്കാരവും ആ ധുനികസംവിധാനവും സമന്വയിപ്പിച്ച് പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. കുടുംബസമേതം ഏകദിന പുണ്യതീര്‍ത്ഥയാത്ര നടത്തും.

ഉത്രാടം : വിദഗ്ധപരിശോധനക്ക് അവധിയെടുക്കും. സുഖദുഃഖമിശ്രത്വമായിരിക്കും ഇന്ന്. സന്താനസംരക്ഷണം ആശ്വാസമുണ്ടാകും. ബന്ധുവിന്‍റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും.

തിരുവോണം : ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വാഹനാപകടത്തിനു ദൃക്സാക്ഷിയാകും. കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്.

അവിട്ടം : തൊഴില്‍ രംഗങ്ങളില്‍ നിന്നും സാമ്പത്തികവരുമാനമുണ്ടാകും. ഉപരിപഠന പ്ര വേശത്തിനായി സഞ്ചാരക്ലേശമനുഭവപ്പെടും. സാമ്പത്തികചെലവുകള്‍ക്ക് നിര്‍ബന്ധനി യന്ത്രണം ഏര്‍പ്പെടുത്തും.

ചതയം : മുടങ്ങിക്കിടപ്പുള്ള പണം തിരിച്ചുലഭിക്കും. സ്ഥാപനം നിലനിര്‍ത്തുവാന്‍ ഊ ര്‍ജ്ജസ്വലമാക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മാതാപിതാക്കളെ കാണുവാന്‍ ജന്മനാട്ടിലേക്ക് പുറപ്പെടും.

പൂരോരുട്ടാതി : പ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കും. ഗൃഹോപകരണ ങ്ങള്‍ മാറ്റിവാങ്ങും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസൗഖ്യമു ണ്ടാകും.

ഉത്രട്ടാതി : അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ യുക്തി തോന്നും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിക്കും. ശാസ്ത്രീയ പ്രായോഗിക വശങ്ങള്‍ സമന്വയിപ്പിച്ച്  പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു രൂപകല്പന ചെയ്യും.

രേവതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വരവും ചെലവും തുല്യമായിരി ക്കും. അശ്രാന്തപരിശ്രമത്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. വീഴ്ച കളുണ്ടാവാതെ സൂക്ഷിക്കണം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top