Flash News

ഫോമാ വില്ലേജിന് മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ പതിനാറായിരം ഡോളര്‍ നല്‍കും

December 13, 2018 , പന്തളം ബിജു തോമസ്

maswfഫ്ലോറിഡ: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ സര്‍‌വ്വതും നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ വില്ലേജ് പദ്ധതിയിലൂടെ ഫ്ലോറിഡയിലെ ഫോര്‍ട്ട് മെയേഴ്സ് മലയാളികളും പങ്കാളികളാവുകയാണ്.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ, രാഗ എന്നീ സംഘടനകള്‍ ചേര്‍ന്നു കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി “കേരളത്തിന് ഒരു കൈത്താങ്ങ്” എന്ന പരിപാടിയിലൂടെ സമാഹരിച്ച പതിനാറായിരം ഡോളര്‍ ഫോമയുടെ വില്ലേജ് നിര്‍മാണ പദ്ധതി ഫണ്ടിലേക്ക് നല്‍കും.

ധനസമാഹാരണ പരിപാടികള്‍ക്ക് മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ പ്രസിഡന്റ് നീനു വിഷ്ണു പ്രതാപ്, സെക്രട്ടറി കിരണ്‍ മേനോന്‍, വൈസ് പ്രസിഡന്റ് രാഹുല്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി മായ ഗോപി, ട്രഷറര്‍ ബിന്ദു അശോക് എന്നിവരും, രാഗയില്‍ നിന്നു ഡോ. ലക്ഷ്മി കൃഷ്ണന്‍, ഡോ. രത്നഭൂഷണ്‍, ഹര്‍ഷദ് ഭട്ട് എന്നിവരും
സം‌യുക്തമായി നേതൃത്വം നല്‍കി.

ഈ ഉദ്യമത്തില്‍ ഫോമ സണ്‍ഷൈന്‍ (ഫ്‌ളോറിഡ) റീജണല്‍ പി.ആര്‍.ഒ അശോക് പിള്ളയുടെ സഹായസഹകരണങ്ങള്‍ അഭിനന്ദനീയമാണ്. റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഈ ഫണ്ട് സമാഹരണ യജ്ഞത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും ഫോമയുടെ പേരില്‍ കൃതജ്ഞത അറിയിച്ചു.

ഡിസംബര്‍ 15-ാം തീയതി ശനിയാഴ്ച നടക്കുന്ന അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടിയില്‍ ഫോമയുടെ പേരിലുള്ള പതിനാറായിരം ഡോളറിന്റെ ചെക്ക് സണ്‍ഷൈന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിനു കൈമാറും.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയോടും രാഗയോടും ഫോമായുടെ പേരിലുള്ള നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top