Flash News

റഫാലിൽ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി ; എല്ലാ ഹർജികളും തള്ളി

December 14, 2018

newsrupt_2018-12_ba53a68f-fec7-46c0-a137-b34b7e4f8b8e_rafaleന്യൂഡല്‍ഹി: ഫ്രാൻസുമായുള്ള റഫാല്‍ യുദ്ധവിമാനക്കരാറിൽ സർക്കാർ നടപടികൾ ശരിവച്ച് സുപ്രീംകോടതി. വിലയെക്കുറിച്ച് സംശയത്തിന്റെ ആവശ്യമില്ലെന്നും പരിശോധിക്കേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി ഇത് സംബന്ധിച്ച ഹരജികൾ തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗബഞ്ചിന്റേതാണ് വിധി. റഫാൽ യുദ്ധവിമാന ഇടപാട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. പ്രതിരോധ ഇടപാടുകളിൽ കോടതിയുടെ പരിശോധനയ്ക്ക് പരിധിയുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു ഇത് . ഇന്ത്യൻ പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിർമ്മാണക്കമ്പനിയെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട കേന്ദ്രസർക്കാരിന് ഇതോടെ ആശ്വസിക്കാനായി.

ഫ്രാൻസുമായി റഫാൽ വിമാനക്കരാർ ഒപ്പിട്ടത് 2016 ലാണ്. 36 യുദ്ധവിമാനങ്ങൾ വാങ്ങാൻ 56 000 കോടി രൂപയുടെ കരാറാണ്ഒപ്പിട്ടത്. ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ തിരഞ്ഞെടുത്ത് കരാർ നൽകിയതും വിവാദമായി. ഇതിൽ അന്വേഷണമാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും അരുൺ ഷൂറിയും അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു . സെപ്റ്റംബർ 5 നു കേസിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഒക്ടോബർ 10 നു കരാറിനായുള്ള തീരുമാനങ്ങൾ അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ വിലവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് സീൽ വച്ച കവറിൽ റഫാൽ യുദ്ധവിമാനങ്ങളുടെ വില കോടതിയെ അറിയിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഭരണപക്ഷ ബഹളം; റഫാലില്‍ ജെപിസി അന്വേഷണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്

റഫാൽ യുദ്ധവിമാനക്കരാർ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതോടെ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഭരണപക്ഷത്തിന്റെ ബഹളം.

സുപ്രീംകോടതി വിധി വന്നതിന് പിറകെയാണ് ഭരണപക്ഷം ബഹളം തുടങ്ങിയത് . അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കരാറിനെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം, റഫാലില്‍ പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്. പുനഃ:പരിശോധനനാ ഹർജി നൽകുമെന്ന് പ്രശാന്ത് ഭൂഷൺ അറിയിച്ചിട്ടുമുണ്ട്. രാഷ്ട്രീയ വിവാദങ്ങളിൽ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് റിലയൻസ് മേധാവി അനിൽ അംബാനി പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top