Flash News

ഡാളസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന്

December 14, 2018 , എബി മക്കപ്പുഴ

Newsimg1_35677151ഡാളസ് : പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഡാളസ് സൗഹൃദ വേദി വിപുലമായ പരിപാടികളോട് കൂടി ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന് ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വൈകിട്ടു 5 മണിക്ക് നടത്തപ്പെടുന്നു.

അമേരിക്കന്‍ പ്രവാസി മലയാളികളുടെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന മാര്‍ത്തോമാ സഭയിലെ പ്രശസ്തനായ റവ. സോനു വര്‍ഗീസ് ക്രിതുമസ് സന്ദേശം നല്‍കുന്നു.

പുത്തന്‍ തലമുറയ്ക്ക് ആല്മീക ചൈതന്യം പകര്‍ന്നു കൊടുക്കുക എന്ന മഹത്വകരമായ ലക്ഷ്യത്തോട് കൂടി മാര്‍ത്തോമാ സഭ ഡാലസില്‍ പണിതെടുത്ത ക്രോസ് വേ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയാണ് റവ.സോനു വര്‍ഗീസ്.

കോട്ടയം മാര്‍ത്തോമാ തെയോളോജിക്കല്‍ സെമിനാരിയില്‍ വൈദീക പഠനം പൂര്‍ത്തീകരിച്ച സോനു അച്ചന്‍ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലാണ് പട്ടത്വ ശുശ്രുഷ തുടക്കമിട്ടത്. പിന്നീട് ചിക്കാഗോ മാര്‍ത്തോമാ ഇടവക വികാരിയായി മൂന്നു വര്ഷം സുത്യര്‍ഹമായ സേവനം നടത്തി വിശാസികളുടെ പ്രീതി പിടിച്ചു പറ്റി.ഇപ്പോള്‍ ലാബുക്ക് ഇമ്മാനുവല്‍ മാര്‍ത്തോമാ ചാരിച്ചിന്റെയും, ഡാളസ് ക്രോസ്സ് വേ ചര്‍ച്ചിന്റെയും വികാരിയായി സേവനം അനുഷ്ടിച്ചു വരുന്നു. വളരെ ലളിതമായ ഭാഷയിലുള്ള പ്രസംഗ ശൈലി, സ്‌നേഹത്തില്‍ അടിയുറച്ച കൃസ്തീയ സേവനം സോനു അച്ചനെ മാര്‍ത്തോമാ സഭയിലെ മികച്ച പട്ടക്കാരുടെ നിരയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ലാളിത്യത്തിന്റെ പര്യായമായ അച്ചന്റെ ക്രിതുമസ് പ്രഭാഷണം മലയാളം ടീ വി ചാനലുകള്‍ വളരെ പ്രാധാന്യത്തോടു പ്രക്ഷേപണം ചെയ്യും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top