Flash News

ആര്‍‌എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമായി; മറുപടിയുമായി മന്ത്രി

December 15, 2018

newsrupt_2018-12_e5d2be28-9c64-42eb-bc51-7f488d1a1687_shailja_rssആര്‍എസ്എസ് സംഘടനയായ വിജ്ഞാന്‍ ഭാരതി ഗുജറാത്ത് അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ആര്‍എസ്എസിന്റെ ദേശീയതലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇവര്‍ നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി. കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്. പരിപാടിയില്‍ കെകെ ശൈലജ പ്രത്യേക പ്രഭാഷണം നടത്തിയിരുന്നു.

പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിന് എത്തിയിരുന്നില്ല. ആയുര്‍വ്വേദത്തെ ലോകമെമ്പാടും പ്രചരിപ്പിക്കാനും വളര്‍ത്താനുമാണ് വിജ്ഞാന ഭാരതി തുടങ്ങിയിട്ടുള്ളതെന്നാണ് സംഘടനയുടെ അവകാശവാദം.

ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് യൂണിറ്റുണ്ട്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ സംഘടനയില്‍ പ്രധാനിയാണ്.

മുമ്പ് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനായി ഗുജറാത്തില്‍ പോയ മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതിനെ എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു.

കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍എസ്എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത് ചെയ്യാനാകും’; ചടങ്ങില്‍ പങ്കെടുത്തത് സര്‍ക്കാര്‍ പ്രതിനിധിയായി എന്ന് കെകെ ശൈലജ

സര്‍ക്കാര്‍ പ്രതിനിധിയായാണ് അഹമ്മദാബാദിലെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആര്‍എസ്എസ് സംഘടനയായ വിജ്ഞാന്‍ ഭാരതി ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍എസ്എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത് ചെയ്യാനാകുമെന്നും കെകെ ശൈലജ പറഞ്ഞു.

തികച്ചും ഔദ്യോഗികമായുള്ള പരിപാടിയാണ് വേള്‍ഡ് ആയുര്‍വ്വേദ കോണ്‍ഗ്രസ്. പക്ഷേ ഇപ്പോള്‍ ബിജെപിയും ആര്‍എസ്എസും ഭരിക്കുമ്പോള്‍ അതില്‍ വിജ്ഞാന്‍ ഭാരതിയെയും അവര്‍ സഹകരിപ്പിക്കുന്നുണ്ട്. അത് നമ്മള്‍ എതിര്‍ത്താല്‍ നില്‍ക്കുന്ന കാര്യമല്ല. വിജ്ഞാന്‍ ഭാരതിയെ ഇതില്‍ കേന്ദ്രം പങ്കെടുപ്പിക്കുന്നതിന് നമ്മള്‍ ഉത്തരവാദികളല്ല.

ഗുജറാത്ത് സര്‍വ്വകലാശാലയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു പരിപാടി നടന്നത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്. പരിപാടിയില്‍ കെകെ ശൈലജ പ്രത്യേക പ്രഭാഷണം നടത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top