Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം   ****    State Education Department Appoints Dr. William Johnson as Monitor for the Hempstead Union Free School District   ****    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****    ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു   ****   

ഐഎന്‍ഓസി ടെക്‌സാസ് ചാപ്റ്റര്‍ പ്രത്യേക സമ്മേളനം ഡിസംബര്‍ 18നു ചൊവ്വാഴ്ച

December 15, 2018 , ജീമോന്‍ റാന്നി

imageഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്ററിന്റെ ഒരു പ്രത്യേക സമ്മേളനം ഡിസംബര്‍ 18നു ചൊവ്വാഴ്ച നടത്തപ്പെടുന്നതാണ്.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവ് അടയാളപ്പെടുത്തി രാജസ്ഥാന്‍, ചത്തീസ്ഘട്ട്, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഹിന്ദി ഹൃദയഭൂമിയില്‍, ഉജ്ജ്വല വിജയം കൈവരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പങ്കിടുന്നതിനാണു പ്രത്യേക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള കേരളത്തനിമ റെസ്‌റ്റോറന്റില്‍ വച്ച് (3776, Cartwright Rd, Missouri Ctiy, TX 77459) നടത്തപെടുന്ന യോഗത്തില്‍ പ്രസിഡണ്ട് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന സാം പെട്രോഡ ചെയര്‍മാനായി രൂപം കൊടുത്തിട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ടെക്‌സാസ് സംസ്ഥാനത്തിലെ മെമ്പര്‍ഷിപ് കാമ്പയിനിന്റെ ഉത്ഘാടനവും തദവസരത്തില്‍ നടക്കും. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറു കണക്കിന് അംഗങ്ങളാണ് പുതുതായി അംഗത്വം എടുത്തു കൊണ്ടിരിക്കുന്നത്.

2019 ല്‍ നടക്കുവാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തി പകരുന്നതിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു അഭിനന്ദനങ്ങള്‍ രേഖപെടുത്തത്തിനും വേണ്ടി കൂടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ്സ് അനുഭാവികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഏബ്രഹാം (പ്രസിഡണ്ട്) 713 582 9517, ബേബി മണക്കുന്നേല്‍ (സെക്രട്ടറി) 713 291 9721, ജീമോന്‍ റാന്നി (ജോ.സെക്രട്ടറി) 407 718 4805, ഏബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top